ആന്‍ഫീല്‍ഡില്‍ അടിതെറ്റി സിറ്റി
ലണ്ട@ന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ക്ലാസിക് പോരാട്ടത്തില്‍ ലിവര്‍പൂളിന് ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 3-1 എന്ന സ്‌കോറിനാണ് ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തറപറ്റിച്ചത്.
മാഞ്ചസ്റ്റര്‍ സിറ്റി മികച്ച കളി പുറത്തെടുത്തെങ്കിലും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആറാം മിനുട്ടില്‍ ഫാബീഞ്ഞോയുടെ അത്യുഗ്രന്‍ ഗോളിലൂടെയായിരുന്നു ലിവര്‍പൂള്‍ മുന്നിലെത്തിയത്. ഡി ബോക്‌സിന് മുന്നില്‍നിന്ന് ലഭിച്ച പന്ത് ഫാബീഞ്ഞോ ലോങ് റേഞ്ചിലൂടെ വലയിലെത്തിക്കുകയായിരുന്നു.
13-ാം മിനുട്ടില്‍ മുഹമ്മദ് സലാഹും ഗോള്‍ നേടിയതോടെ ആദ്യ പകുതിയില്‍ തന്നെ സിറ്റി രണ്ട് ഗോളിന് പിറകിലായി. ഗോള്‍ നേടി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ സിറ്റി ശ്രമിച്ചെങ്കിലും ലിവര്‍പൂള്‍ പ്രതിരോധം ഉറച്ച് നിന്നു. ജയത്തോടെ പ്രീമിയര്‍ ലീഗില്‍ മറ്റു ടീമുകളേക്കാള്‍ 8 പോയിന്റ് ലീഡ് നേടാന്‍ ലിവര്‍പൂളിന് കഴിഞ്ഞു.
12 കളികളില്‍നിന്ന് ലിവര്‍പൂളിന് 34 പോയിന്റുള്ളപ്പോള്‍ 26 പോയന്റുവീതമുള്ള ലെസ്റ്റര്‍ സിറ്റിയും ചെല്‍സിയുമാണ് ര@ണ്ടും മൂന്നും സ്ഥാനത്ത്. 25 പോയിന്റുമായി സിറ്റി നാലാം സ്ഥാനത്താണ്. പെനാല്‍റ്റി ബോക്‌സില്‍വച്ച് അലെക്‌സാണ്ട@ര്‍ അര്‍ണോള്‍ഡിന്റെ കൈയില്‍ ര@ണ്ടുതവണ പന്ത് തട്ടിയിട്ടും സിറ്റിക്ക് അര്‍ഹിച്ച പെനാല്‍റ്റി റഫറി നല്‍കിയില്ല. ഇതായിരുന്നു സിറ്റിയെ തോല്‍വിലേക്ക് നയിച്ച പ്രധാന കാരണം. ഒരു പക്ഷെ റഫറി പെനാല്‍റ്റി അനുവദിക്കുകയാണെങ്കില്‍ ഫലം മറ്റൊന്നായിരുന്നു. ഇതിനിടെ സിറ്റിയുടെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തേക്ക് പോവുകയും ചെയ്തു. കിട്ടിയ അവസരങ്ങളെല്ലാം മുതലെടുക്കാന്‍ കഴിഞ്ഞതും ലിവര്‍പൂളിന് തുണയായി. ആന്‍ഫീല്‍ഡില്‍ തുടര്‍ച്ചയായ 13 കളികളിലാണ് ലിവര്‍പൂള്‍ ജയിക്കുന്നത്.
ലീഗിലെ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ജയം കണ്ടെ@ത്തി. ബ്രൈറ്റനെ 3-1 എന്ന നിലയിലാണ് യുനൈറ്റഡ് പരാജയപ്പെടുത്തിയത്. പെരേര (17), മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് (66) എന്നിവരുടെ ഗോളിനൊപ്പം ഡാവി പ്രോപ്പറുടെ (19) സെല്‍ഫ് ഗോളും യുനൈറ്റഡിന് നേട്ടമായി. ജയത്തോടെ യുനൈറ്റഡ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."