രാജ്യത്ത് സ്ത്രീകള്‍ അഴിഞ്ഞാടുന്നു, ജീവിക്കാന്‍ കഴിയാത്ത പുരുഷന്‍മാരെ സംരക്ഷിക്കാന്‍ നിയമം വേണം, ആവശ്യവുമായി പി.സി ജോര്‍ജ്, ജോര്‍ജിനെതിരേ നിയമസഭയില്‍ വനിതകളുടെ കലാപം
തിരുവനന്തപുരം: രാജ്യത്ത് സ്ത്രീകള്‍ അഴിഞ്ഞാടുകയാണ്. പുരുഷന്‍മാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും നിയമസഭയില്‍ വിളമ്പിയ പി.സി ജോര്‍ജിനെതിരേ നിയമസഭയില്‍ വനിതകളുടെ കലാപം.
'നിയമങ്ങളെല്ലാം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്ന തരത്തിലാണ്. പുരുഷന്മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. രാജ്യത്ത് സ്ത്രീകള്‍ അഴിഞ്ഞാടുകയാണ്. പുരുഷന്മാര്‍ അരക്ഷിതരാണ്. ഇവരുടെ സംരക്ഷണത്തിനായി നിയമം വേണം' എന്നുമായിരുന്നു പി.സി ജോര്‍ജിന്റെ ആവശ്യം.
എന്നാല്‍ ജോര്‍ജിനെതിരെ ഇ.എസ് ബിജിമോള്‍ എം.എല്‍.എയാണ് ആദ്യം വാളെടുത്തത്. ഇവരുടെ നേതൃത്വത്തില്‍ വനിതാ എം.എല്‍.എമാര്‍ ജോര്‍ജിനെതിരെ പൊട്ടിത്തെറിച്ചു. പരാമര്‍ശങ്ങള്‍ സ്ത്രീകളെയാകെ അപമാനിക്കുന്നതാണെന്നും ആ വാക്കുകള്‍ സഭാ രേഖയില്‍ ഉണ്ടാകരുതെന്നും ബിജിമോള്‍ ആവശ്യപ്പെട്ടു.
പ്രതിഷേധം ശക്തമായതോടെ സ്പീക്കര്‍ വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്ന് സ്ത്രീകള്‍ അഴിഞ്ഞാടുകയാണ് എന്ന പരാമര്‍ശം ജോര്‍ജ് പിന്‍വലിച്ചു. എന്നാല്‍ രാജ്യത്തെ പുരുഷന്‍മാര്‍ അരക്ഷിതരാണ് എന്ന വാദത്തില്‍ അദ്ദേഹം ഉറച്ചുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."