കിഫ്ബിയിലെ കണക്കില്‍ കള്ളക്കളിയെന്ന്, സര്‍ക്കാര്‍ നിലപാടുകളെ തള്ളി സി.എ.ജി, എല്ലാം നിഷേധിച്ച് ധനമന്ത്രി
തിരുവനന്തപുരം: കിഫ്ബി വിവാദത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ശരിയല്ലെന്ന് കാണിച്ച് സി.എ.ജിയുടെ കത്ത്. ഇതോടെ സര്‍ക്കാരിന്റെ അവകാശവാദങ്ങളെല്ലാം പൊള്ളയായിരുന്നുവെന്നും ധനമന്ത്രിയുടെ കണക്കുകള്‍ ശരിയല്ലെന്നുമാണ് വ്യക്തമാകുന്നത്. ഓഡിറ്റിനായി ചീഫ് സെക്രട്ടറിക്ക് വീണ്ടും അയച്ച കത്തില്‍ തുടര്‍ കത്തുകള്‍ക്ക് കാത്തിരിക്കുകയാണെന്നാണ് പറയുന്നത്. ഓഡിറ്റ് അപര്യാപ്തമെന്നും കത്തില്‍ സൂചനയുണ്ട്. സ്വകാര്യ ചാനലിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച കത്തിലാണ് സര്‍ക്കാര്‍ വാദങ്ങള്‍ പൊളിക്കുന്ന വിവരങ്ങളുള്ളത്.
എന്നാല്‍ കത്ത് കിട്ടിയതായി ധനമന്ത്രി ഡോ. ഐസക് തോമസ് വ്യക്തമാക്കി. ഓഡിറ്റ് ആവശ്യമില്ലെന്ന് സി.എ.ജിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും ഒരു അവ്യക്തതയും പദ്ധതിയുമായി ബന്ധപ്പെട്ട് ഇല്ലെന്നുമാണ് മന്ത്രി വ്യക്തമാക്കുന്നത്.
അതേ സമയം സ്പീക്കറും പ്രതിപക്ഷവും ഇന്ന് നിയമസഭയില്‍ വിഷയത്തില്‍ കൊമ്പുകോര്‍ത്തു. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരേയാണ് സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയത്. അഴിമതി ചൂണ്ടിക്കാണിക്കാനുള്ള അവകാശം നിഷേധിച്ച സ്പീക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ധനമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്. അദ്ദേഹം ഭരണഘടനാപരമായ അവകാശങ്ങളെ വെല്ലുവിളിക്കുകന്നു. കിഫ്ബി, കിയാല്‍ ഓഡിറ്റ് നിഷേധം സമ്പൂര്‍ണ അഴിമതിക്കു വേണ്ടിയാണ്. തോമസ് ഐസക്കിന് ഒരു ചുക്കും അറിയില്ലെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞ ബകന്‍ ഐസക് ആണ് ചെന്നിത്തല ആരോപിച്ചു.
വിഷയത്തില്‍ അഴിമതി പുറത്തുവരുമെന്ന ഭയമാണ് സര്‍ക്കാരിനെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍, പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ നിഷേധിച്ച് സ്പീക്കര്‍ രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ എല്ലായ്‌പ്പോഴും സംരക്ഷിക്കാറുണ്ടെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."