അയ്യന്തോള്‍ മധു വധം നാലു പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു
കൊച്ചി: ഗ്രൂപ്പു വഴക്കിനെത്തുടര്‍ന്ന് അയ്യന്തോളില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി മധു ഈച്ചരത്തിനെ വധിച്ച കേസില്‍ നാലു പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു.
മൂന്നു പ്രതികളെ വെറുതെ വിട്ടു. ചാവക്കാട് മങ്ങാട്ടു വീട്ടില്‍ ഷിനോജ്, അയ്യന്തോള്‍ വടക്കേ കുന്നമ്പത്ത് പ്രവീണ്‍, അടാട്ട് കോടിയില്‍ വീട്ടില്‍ പ്രജിത്ത്, അയ്യന്തോള്‍ പുത്തന്‍ വീട്ടില്‍ സുരേഷ് എന്നിവരുടെ ശിക്ഷയാണ് ജസ്റ്റിസുമാരായ എ.ഹരിപ്രസാദ്, എന്‍.അനില്‍ കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് ശരിവച്ചത്. അയ്യന്തോള്‍ കൊള്ളന്നൂര്‍ വീട്ടില്‍ പ്രേം എന്ന പ്രേംജി കൊള്ളന്നൂര്‍, അടാട്ട് പ്ലാക്കല്‍ വീട്ടില്‍ മാര്ട്ടിന്, അടാട്ട് മഞ്ഞക്കാട്ടില് വീട്ടില്‍ സനൂപ് എന്നിവരെ വെറുതെ വിട്ടു.
കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം പ്രസിഡന്റായിരുന്ന മധുവിനെ ഭാര്യയുമൊന്നിച്ച് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. തുടര്‍ന്ന് എതിര്‍ചേരിയിലെ കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ ജില്ലാ കണ്‍വീനര്‍ ലാല്‍ജി കൊള്ളന്നൂരിനെയും ഒരു സംഘമാളുകള്‍ വെട്ടിക്കൊന്നിരുന്നു.
2013 ജൂണ്‍ ഒന്നിനു രാവിലെ 9.30ന് അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തിനു മുന്‍വശത്ത് വച്ചാണ് മധുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിലെ തര്‍ക്കം മൂലം 2013 ഏപ്രില്‍ 14ന് വിഷുദിവസം പ്രേംജിയുടെ അയ്യന്തോളിലെ വാടക വീട്ടിലെത്തിയ മധുവും സംഘവും ഇയാളെ വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ പക വീട്ടാന്‍ പ്രേംജിയുടെ നിര്‍ദേശപ്രകാരം മധുവിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."