HOME
DETAILS
MAL
റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ഭീഷണിയെന്ന് ബംഗ്ലാദേശ്
backup
November 12 2019 | 18:11 PM
ധാക്ക: മ്യാന്മറില്നിന്ന് അഭയാര്‍ഥികളായി വന്ന 10 ലക്ഷത്തിലേറെ വരുന്ന റോഹിംഗ്യന്‍ മുസ്ലിംകള് രാജ്യത്തിനും മേഖലയ്ക്കും ഭീഷണിയാണെന്നും പ്രശ്നം പരിഹരിക്കാന്‍ ആഗോള സമൂഹം ഇടപെടണമെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. യു.എന്‍ കണക്കനുസരിച്ച് ബംഗ്ലാദേശില്‍ ഒന്‍പതു ലക്ഷത്തിലേറെ റോഹിംഗ്യന്‍ അഭയാര്‍ഥികളുണ്ട്.
2017ല്‍ മ്യാന്മര് പട്ടാളം നടത്തിയ വംശഹത്യയെ തുടര്‍ന്നാണ് കൂടുതല്‍ പേരും രാജ്യംവിട്ടത്.
ഇവരുയര്‍ത്തുന്ന ഭീഷണി ഇല്ലാതാക്കാന്‍ യോജിച്ച നടപടി സ്വീകരിക്കണമെന്ന് ലോക രാജ്യങ്ങളോട് ഹസീന ആവശ്യപ്പെട്ടു. വികസനവും സമൃദ്ധിയും സമാധാനവും സുരക്ഷിതത്വവുമില്ലാതെ സാധ്യമാവില്ലെന്നും തലസ്ഥാനത്തു നടന്ന ധാക്ക ഗ്ലോബല്‍ ഡയലോഗ്-2019 പരിപാടിയില്‍ അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."