HOME
DETAILS

ഗസയില്‍ ഇസ്‌റാഈലി വ്യോമാക്രമണം ഫലസ്തീന്‍ സംഘടനാ നേതാവും ഭാര്യയും കൊല്ലപ്പെട്ടു

  
backup
November 12 2019 | 19:11 PM

%e0%b4%97%e0%b4%b8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%88%e0%b4%b2%e0%b4%bf-%e0%b4%b5%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%ae

ഗസ്സ: ഇസ്‌റാഈലി വ്യോമാക്രമണത്തില്‍ ഫലസ്തീനിലെ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഇസ്‌ലാമിക് ജിഹാദ് കമാന്‍ഡര്‍ ബഹാഅ് അബുല്‍ അത (42) കൊല്ലപ്പെട്ടു. ബഹാഇന്റെ മരണം ഇസ്‌ലാമിക് ജിഹാദ് സ്ഥിരീകരിച്ചു. അദ്ദേഹത്തോടൊപ്പം ഭാര്യ അസ്മയും കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സയിലെ ശുജാഇയ്യയില്‍ ഇവരുടെ വീട് സ്ഥിതിചെയ്യുന്ന കെട്ടിടത്തിലേക്ക് ഇസ്‌റാഈല്‍ സൈന്യം ഇന്നലെ രാവിലെ നടത്തിയ വ്യോമാക്രമണത്തിലാണ് മരണം. അദ്ദേഹത്തിന്റെ മക്കളായ സലീം, മുഹമ്മദ്, ലിയാന്‍, ഫാത്തിമ, അയല്‍വാസി ഹനാന്‍ ഹില്ലിസ് എന്നിവര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇവരെ ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര ഗസ്സയിലെ ഇസ്‌ലാമിക് ജിഹാദിന്റെ മേധാവിയാണ് ബഹാഅ്.
ആക്രമണത്തിന് ശേഷം ഇസ്‌റാഈലിനെ ലക്ഷ്യംവച്ച് ഗസ്സയില്‍ നിന്ന് റോക്കറ്റ് ആക്രമണം നടന്നു. ടെല്‍അവീവിലേക്ക് ഒരു ദീര്‍ഘദൂര റോക്കറ്റും വിട്ടു. പിന്നാലെ ഇസ്‌റാഈലില്‍ അപായ സൈറണ്‍ മുഴങ്ങി. ഇസ്‌ലാമിക് ജിഹാദ് വിട്ട 50 റോക്കറ്റുകളില്‍ 20 എണ്ണവും അയേണ്‍ ഡോം മിസൈലുപയോഗിച്ച് ഇസ്‌റാഈല്‍ തകര്‍ത്തു. എങ്കിലും ജനവാസകേന്ദ്രത്തിനു നേരെയുള്ള ആക്രമണത്തില്‍ നിരവധിപേര്‍ക്കു പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. നാശനഷ്ടങ്ങളെക്കുറിച്ച വിവരം ലഭ്യമല്ല.
ആക്രമണത്തെ തുടര്‍ന്ന് ടെല്‍അവീവിലെയും മധ്യ ഇസ്‌റാഈലിലെയും അത്യാവശ്യ ജോലിക്കാരല്ലാത്തവര്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങരുതെന്നു സൈന്യം നിര്‍ദേശം നല്‍കി. അതിര്‍ത്തി പ്രദേശത്തെ സ്‌കൂളുകള്‍ അടച്ചിട്ടു.
അതേസമയം ഗസ്സയ്ക്കുനേരെ നീണ്ട യുദ്ധത്തിന് തങ്ങള്‍ തയാറെടുക്കുകയാണെന്ന് ഇസ്‌റാഈല്‍ സൈനികവക്താവ് ജോനാതന്‍ കോണ്‍റികസ് പറഞ്ഞു.
അതയുടേത് ധീരമായ രക്തസാക്ഷിത്വമാണെന്നും അദ്ദേഹത്തിന്റെ കൊലപാതകത്തിന് പ്രതികാരം ചോദിക്കുമെന്നും ഇസ്‌ലാമിക് ജിഹാദ് അറിയിച്ചു.
ആക്രമണത്തെ ഗസ്സ ഭരിക്കുന്ന ഹമാസ് അപലപിച്ചു. ഫലസ്തീന്‍ ജനതക്കുനേരെയുള്ള ആക്രമണമാണിതെന്ന് ഹമാസ് വക്താവ് ഹാഷിം ഖസ്സാം പറഞ്ഞു. ഇസ്‌റാഈലി ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഫലസ്തീന്‍ അതോറിറ്റി ആവശ്യപ്പെട്ടു.
ഇരു വിഭാഗവും ഉടന്‍ ആക്രമണം നിര്‍ത്തണമെന്നു പറഞ്ഞ യൂറോപ്യന്‍ യൂനിയന്‍ ഗസയില്‍ നിന്ന് ജനവാസ മേഖലയിലേക്ക് റോക്കറ്റ് അയച്ചത് അസ്വീകാര്യമാണെന്നു പറഞ്ഞു.
അതിനിടെ സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനു നേരെയും ഇസ്‌റാഈല്‍ മിസൈല്‍ ആക്രമണം നടത്തി. രണ്ടുപേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.


ആക്രമണം നെതന്യാഹുവിന്റെ അതിജീവനത്തിനെന്ന് നെസറ്റിലെ അറബ് എം.പിമാര്‍

ജറൂസലം: ഗസ്സയ്ക്കു നേരെ വ്യോമാക്രമണം നടത്തിയത് പ്രധാനമന്ത്രി നെതന്യാഹുവിന് അധികാരത്തില്‍ തുടരാന്‍ വേണ്ടിയാണെന്ന് ഇസ്‌റാഈല്‍ പാര്‍ലമെന്റായ നെസറ്റിലെ അറബ് അംഗങ്ങള്‍.
തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട അദ്ദേഹം അധികാരം നഷ്ടപ്പെടാതിരിക്കാന്‍ ചെയ്തതാണിത്. ഈ നടപടി മേഖലയെ ദുരന്തത്തിലേക്ക് നയിക്കുമെന്ന് എം.പിയായ വാലിദ് താഹ മുന്നറിയിപ്പു നല്‍കി. നെതന്യാഹുവിന്റെ ആക്രമണാത്മകനയങ്ങള്‍ കാരണം ഇസ്‌റാഈല്‍ അപകടത്തിലായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  12 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  12 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  12 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  12 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  12 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  12 days ago