എന്‍.സി.ആര്‍.ടി ഡോക്ടറല്‍ ഫെലോഷിപ്പ് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: വിദ്യാഭ്യാസത്തിലും മറ്റ് അനുബന്ധ വിഷയങ്ങളിലും ഗവേഷണത്തിനായി എന്‍.സി.ആര്‍.ടി ഡോക്ടറല്‍ ഫെലോഷിപ്പ് പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഏത് അംഗീകൃത സര്‍വകലാശാലയിലോ മറ്റു ഗവേഷണ സ്ഥാപനത്തിലോ ഗവേഷണം നടത്താന്‍ കഴിയും.
ആകെ 10 ഫെലോഷിപ്പുകളാണ് എന്‍.സി.ആര്‍.ടി പ്രഖ്യാപിച്ചിട്ടുള്ളത്. അപേക്ഷകന്‍ ബിരുദ, ബിരുദാനന്തര തലങ്ങളില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. അപേക്ഷ സ്വീകരിച്ച അവസാന തീയതിയില്‍ അപേക്ഷകന്‍ 35 വയസില്‍ കൂടുതലാകരുത്.
ലഭിച്ച അപേക്ഷകളില്‍ നിന്ന് എന്‍.സി.ആര്‍.ടി അഭിമുഖത്തിനായി അപേക്ഷകരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികളോട് എന്‍.സി.ആര്‍.ടി അവരുടെ ഗവേഷണ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കാന്‍ ആവശ്യപ്പെടാം. അപേക്ഷയുടെ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റ് എന്‍.സി.ആര്‍.ടി വെബ്‌സൈറ്റില്‍ (ംംം.ിരലൃ.േിശര.ശി) ലഭ്യമാണ്. അപേക്ഷയ്ക്കു പുറമെ എടുക്കാന്‍ ഉദ്ദേശിക്കുന്ന ഗവേഷണ വിഷയത്തില്‍ 1500 വാക്കുകളില്‍ കുറയാത്ത പേപ്പറും സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം എല്ലാ മാര്‍ക്ക് ഷീറ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം താഴെയുള്ള വിലാസത്തില്‍ അയയ്ക്കണം. വിദ്യാഭ്യാസ ഗവേഷണ വിഭാഗം, റൂം നമ്പര്‍ 14, മൂന്നാം നില, സാക്കിര്‍ ഹുസൈന്‍ ബ്ലോക്ക്,നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്,ശ്രീ അരബിന്ദോ മാര്‍ഗ്,ന്യൂഡല്‍ഹി - 110 016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."