HOME
DETAILS

വീട്ടുജോലിക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം; പരസ്യങ്ങള്‍ പാടില്ല

  
backup
November 13 2019 | 03:11 AM

51312312312321-0

 

ജിദ്ദ: വീട്ടുജോലിക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം പ്രോത്സാഹിപ്പിക്കുന്ന അനധികൃത പരസ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി സഊദി മനുഷ്യാവകാശ കമ്മീഷന്‍. വീട്ടുജോലിക്കാരുടെ സേവനം ലഭിക്കുമെന്ന അനധികൃത പരസ്യത്തിനെതിരെയും നടപടിയുണ്ടാകും.
മനുഷ്യക്കടത്ത് കുറ്റത്തിന്റെ ഗണത്തില്‍ പെടുന്ന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് കണ്ടെത്തി നടപടികള്‍ സ്വീകരിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയെന്നോണം, വേലക്കാരികളുടെ വില്‍പന, വാടകക്ക് കൈമാറല്‍, സ്‌പോണ്‍സര്‍ഷിപ്പ് കൈമാറ്റം എന്നിവയെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും പത്രങ്ങളിലും മറ്റും പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍ നിരീക്ഷിച്ച് നിയമ ലംഘകരെ കണ്ടെത്തുന്നതിന് മനുഷ്യാവകാശ കമ്മീഷന്‍ നടപടികള്‍ സ്വകീരിച്ചിട്ടുണ്ട്.


ഇത്തരം കേസുകളില്‍ സുതാര്യമായി അന്വേഷണം നടത്തുന്നതിനും കൈമാറ്റ പരസ്യങ്ങളിലെ വേലക്കാരുമായി അഭിമുഖം നടത്തുന്നതിനും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിനും നിയമ ലംഘകരായ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുന്നതിനും സുരക്ഷാ വകുപ്പുകളുമായും അന്വേഷണ, സാമൂഹിക ഏജന്‍സികളുമായും മനുഷ്യാവകാശ കമ്മീഷന്‍ ഏകോപനം നടത്തുകയും സഹകരിക്കുകയും ചെയ്യുന്നുണ്ട്.


മനുഷ്യക്കടത്തിനെതിരെ സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ പോരടിക്കുന്നു. ഏറ്റവും അപകടകരമായ കുറ്റകൃത്യമായാണ് മനുഷ്യക്കടത്തിനെ രാജ്യം കാണുന്നത്. മനുഷ്യന്റെ മാനത്തിന് മനുഷ്യക്കടത്ത് ക്ഷതമേല്‍പിക്കുകയും ചൂഷണത്തിനും അടിമത്തത്തിനും വിധേയനാക്കുകയും ചെയ്യുന്നു.
മനുഷ്യക്കടത്ത് വിരുദ്ധ പോരാട്ട മേഖലയിലും കുറ്റവാളികളെ നീതിപീഠത്തിനു മുന്നില്‍ ഹാജരാക്കുന്നതിനും പ്രാദേശിക, അന്താരാഷ്ട്ര സംഘടനകളുമായും മറ്റു രാജ്യങ്ങളുമായും സൗദി അറേബ്യ വലിയ തോതിലും സുതാര്യമായും സഹകരിക്കുന്നു.


പുറത്തു പോകാന്‍ അനുവദിക്കാതെ പ്രത്യേക പരിധിയില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കല്‍, പീഡനം, ആക്രമണങ്ങള്‍, തുഛമായ വേതനം, വേതനം നല്‍കാതിരിക്കല്‍, വിശ്രമവും അവധികളുമില്ലാതെ ദീര്‍ഘനേരം ജോലി ചെയ്യിക്കല്‍, പാസ്‌പോര്‍ട്ടുകളും രേഖകളും മറ്റുള്ളവര്‍ കസ്റ്റഡിയില്‍ സൂക്ഷിക്കല്‍, കുടുംബാംഗങ്ങളുമായി മതിയായ നിലക്ക് ബന്ധപ്പെടാന്‍ അനുവദിക്കാതിരിക്കല്‍ എന്നിവയെല്ലാം മനുഷ്യക്കടത്ത് കുറ്റത്തിന്റെ പരിധിയില്‍ വരും.മനുഷ്യക്കടത്ത് വിരുദ്ധ നിയമം പാസാക്കല്‍ അടക്കം മനുഷ്യക്കടത്ത് ചെറുക്കുന്നതിന് സൗദി അറേബ്യ ശ്ലാഘനീയമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത് കേസ് പ്രതികള്‍ക്ക് 15 വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago