HOME
DETAILS
MAL
അപകടാവസ്ഥയിലുള്ള മുഴുവന്‍ തൂക്കുപാലങ്ങളും പുനര്‍നിര്‍മിക്കും
backup
November 27 2018 | 07:11 AM
കാസര്‍കോട്: ജില്ലയില്‍ അപകടാവസ്ഥയിലുള്ള മുഴുവന്‍ തൂക്കുപാലങ്ങളും അടുത്ത കാലവര്‍ഷാരംഭത്തിന് മുന്‍പ് തന്നെ പുനര്‍നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കും.
വെസ്റ്റ് എളേരി പഞ്ചായത്തിലെ അപകടാവസ്ഥയിലുള്ള മൂന്ന് തൂക്കുപാലങ്ങളുടെ പുനര്‍നിര്‍മാണത്തിനായി പഞ്ചായത്ത് മുഖേന എസ്റ്റിമേറ്റ് തയ്യാറാക്കി തുടര്‍നടപടി സ്വീകരിക്കും. ഓരോ തൂക്കുപാലത്തിന്റെയും പുനര്‍നിര്‍മാണത്തിന് 18 ലക്ഷം രൂപയാണ് ചിലവ് കണക്കാക്കിയിരുന്നത്.
എ.ഡി.എമ്മിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍. ദേവീദാസ് അധ്യക്ഷനായി. പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി ഫൗസിയ, കെ. പദ്മനാഭന്, എന്‍. സുകുമാരന്‍, എം.പി വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."