HOME
DETAILS
MAL
നിക്ഷേപ സമാഹരണത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രക്കൊരുങ്ങുന്നു
backup
November 13 2019 | 15:11 PM
തിരുവനന്തപുരം: നിക്ഷേപ സമാഹരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുള്‍പ്പെട്ട സംഘവും വിദേശയാത്രക്കൊരുങ്ങുന്നു. ഈ മാസം 24 മുതല്‍ അടുത്ത മാസം നാല് വരെയാണ് ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തുക. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി, ആസൂത്രണ ബോര്‍ഡ് അംഗം ഡോ. വി.കെ രാമചന്ദ്രന്‍ എന്നിവരാണ് സംഘത്തിലുള്ളത്.
ആദ്യ പ്രളയത്തെ തുടര്‍ന്ന് നവകേരള നിര്‍മാണത്തിനായി മന്ത്രിമാര്‍ വിദേശയാത്രക്കൊരുങ്ങവെ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. മുഖ്യമന്ത്രി പിണറായിക്ക് മാത്രം കര്‍ശന ഉപാധികളോടെ അനുമതി നല്‍കുകയും ചെയ്തു. ധനസമാഹരണാര്‍ത്ഥം വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ച മുഖ്യമന്ത്രിക്ക് മുന്നില്‍ വിദേശ ഫണ്ട് സ്വീകരിക്കരുതെന്ന് നിബന്ധനയും വച്ചിരുന്നു.
ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തരുത്, ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാത്രമെ നടത്താവൂ തുടങ്ങിയ ഉപാധികളോടെയാണ് കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."