'സമത്വം ഇല്ലാതാക്കാനാണ് വര്‍ഗീയ സംഘടനകളുടെ ശ്രമം'
എരുമപ്പെട്ടി: കേരളം നേടിയ നവോത്ഥാന മൂല്യങ്ങളെ തകര്‍ത്തെറിഞ്ഞ് സമത്വം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് വിദ്യഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.
വര്‍ഗീയതയ്‌ക്കെതിരെ സി.പി.എം കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന ജന മുന്നേറ്റ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു മന്ത്രി. മാറ്റങ്ങള്‍ സ്വയം ഉണ്ടായതല്ലെന്നും മാറ്റിയെടുക്കേണ്ടത് മാറ്റിയെടുത്തതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എരുമപ്പെട്ടി കടങ്ങോട് റോഡ് സെന്ററില്‍ നടന്ന സമാപന സമ്മേളനത്തിന് ഏരിയ കമ്മറ്റിയംഗം കെ.എം അഷറഫ് അധ്യക്ഷതനായി. ജാഥാക്യാപ്റ്റന്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം ബാബു എം.പാലിശ്ശേരി, വൈസ് ക്യാപ്റ്റന്‍ കുന്നംകുളം നഗരസഭ ചെയര്‍ പേഴ്‌സണ്‍ സീത രവീന്ദ്രന്‍, എസ്.ബസന്ത് ലാല്‍ , ടി.കെ.വാസു, എം.എന്‍.സത്യന്‍, പി.എസ്.പ്രസാദ്, പി.ടി.ദേവസി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."