HOME
DETAILS

ബാബരി വിധി : ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് നാണകേട് സഊദി കോളമിസ്റ്റ് താരിഖ് അല്‍ മഈന

  
backup
November 14 2019 | 04:11 AM

%e0%b4%86%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b8%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ab%e0%b4%b7%e0%b4%a8%e0%b5%81%e0%b4%82-%e0%b4%a8


ജിദ്ദ: ബാബരി വിധിയെ വിമര്‍ശിച്ച് സഊദി കോളമിസ്റ്റ് താരിഖ് അല്‍ മഈന. സഊദി ഗസറ്റില്‍ എഴുതിയ പംക്തിയിലാണ് അദ്ദേഹം ബാബരി വിധിയെ ഇന്ത്യന്‍ നീതി ന്യായ സംവിധാനത്തിന് നാണകേടെന്ന് വിശേഷിപ്പിച്ചത്. സഊദിയിലെ അറിയപ്പെടുന്ന ലിബറല്‍ മാധ്യമപ്രവര്‍ത്തകനാണ് താരിഖ്. 'ഇന്ത്യയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്നെ ഭയപ്പെടുത്തുന്നില്ല. അവിടെ കന്നുകാലി കച്ചവടക്കാര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമാകുന്നു. മുസ്‌ലിംകള്‍ തടവറയിലടക്കപ്പെടുന്നു. ഇന്നത്തെ ഇന്ത്യയില്‍ എന്തും സാധ്യമാണ്. ഇതിനൊക്കെ പുറമെ 20 ലക്ഷം പേര്‍ക്ക് പൗരത്വം നഷ്ടപ്പെടുന്നു. ദശകങ്ങള്‍ക്ക് മുമ്പ് ഒപ്പിട്ട കരാറുകള്‍ റദ്ദാക്കി കശ്മീരികളുടെ സ്വയംഭരണാവകാശം പിന്‍വലിക്കുന്നു' സമകാലിന ഇന്ത്യയിലെ യാഥാര്‍ത്ഥ്യങ്ങളെ എണ്ണിയെണ്ണി പറഞ്ഞാണ് താരിഖിന്റെ വിമര്‍ശനം.
1992 ഡിസംബറില്‍ ബിജെപിയും ആര്‍എസ്എസ്സും ഹിന്ദുത്വ വര്‍ഗീയവാദികള്‍ തകര്‍ക്കുകയും അതേ തുടര്‍ന്ന് ഇന്ത്യയില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തെ കുറിച്ചും താരിഖ് തന്റെ പംക്തിയില്‍ എടുത്തുപറയുന്നു. അന്നത്തെ കലാപത്തില്‍ 2000 ത്തോളം മുസ്‌ലിംകളാണ് കൊലചെയ്യപ്പെട്ടത്. മുസ്‌ലിംകളടക്കമുള്ള പലരും സുപ്രിം കോടതി വിധിയെ വിമര്‍ശിക്കുന്നുണ്ടെങ്കിലും മിക്കവാറും ഹിന്ദുക്കള്‍ അതിനെ തങ്ങളുടെ വിജയമായാണ് കാണുന്നതെന്ന് താരിഖ് വിലയിരുത്തുന്നു. വിധിക്കെതിരേ പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവന്ന നിരവധി വിമര്‍ശനങ്ങള്‍ അദ്ദേഹം എടുത്തെഴുതുന്നുണ്ട്. മോദിയെ പോലുള്ള തീവ്രവര്‍ഗീയ ശക്തികളുടെ സ്വാധീനത്താല്‍ എല്ലാ അര്‍ത്ഥത്തിലും വഴി തെറ്റിക്കപ്പെട്ട നീതിന്യായ സംവിധാനമാണ് ഈ വിധിക്കുപിന്നിലെന്ന് ഹൃദ്രോഗവിദഗ്ധനായ ഡോ. അഹ്മദിന്റെ അഭിപ്രായം അദ്ദേഹം ഉദ്ധരിക്കുന്നു. ഇന്ത്യ, പശ്ചിമേഷ്യയുടെ അതേ പാതയിലാണ് സഞ്ചരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഇത് ഒരു രാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യയുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം കരുതുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  7 minutes ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  33 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  38 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago