HOME
DETAILS
MAL
കെ. കൃഷ്ണന് കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി; ചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിച്ചു
backup
November 27 2018 | 12:11 PM
തിരുവനന്തപുരം: ചിറ്റൂര്‍ എം.എല്‍.എ കെ. കൃഷ്ണന് കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജെ.ഡി.എസിലെ ധാരണപ്രകാരം മാത്യു ടി. തോമസ് ജലവിഭവമന്ത്രി പദത്തില്‍ നിന്ന് രാജിവച്ചതിനെത്തുടര്‍ന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കെ. കൃഷ്ണന് കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാചടങ്ങുകള്‍. ഗവര്‍ണര്‍ പി. സദാശിവം സത്യവാചനം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മന്ത്രിമാര്‍, ഭരണപക്ഷ എം.എല്‍.എമാര്‍, ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍, ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍, പി.സി ജോര്‍ജ്ജ് എം.എല്‍.എ ചടങ്ങില്‍ സംബന്ധിച്ചു. അതേസമയം, സത്യ പ്രതിജ്ഞാചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിച്ചു. ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."