വിദേശ തട്ടിപ്പ് റിക്രൂട്ടിങ് ഏജന്‍സികളെ കരിമ്പട്ടികയില്‍പ്പെടുത്തും: മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന റിക്രൂട്ടിങ് ഏജന്‍സികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി. നിയമസഭയില്‍ പ്രവാസി കേരളീയരുടെ ക്ഷേമ ഭേദഗതി ബില്ല് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി കമ്മിഷനില്‍ കൂടുതല്‍ ജീവനക്കാരുടെ ആവശ്യതയുള്ളതിനാല് 25 തസ്തികകള്‍ കൂടുതല്‍ സൃഷ്ടിക്കും. എന്‍.ഡി.പി.ആര്.ഇയില്‍ 14 ബാങ്കുകള്‍ കൂടി ചേര്‍ക്കാനായി. 550 പേര്‍ക്ക് ഇതുവഴി വായ്പ നല്കി. ലോക കേരള സഭ ധൂര്‍ത്തിനു വേണ്ടി ആരംഭിച്ചതല്ലെന്നും പ്രവാസികളുടെ കഴിവുകള്‍ സംസ്ഥാനത്തിന് ഉപയോഗപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് തുടങ്ങിയതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
ലോക കേരള സഭയുമായി യു.ഡി.എഫ് സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ വ്യക്തമാക്കി. എന്നാല്‍ തീരുമാനം പുനഃപരിശേധിയ്ക്കണമെന്നും പ്രവാസികളുടെ ക്ഷേമത്തിനു വേണ്ടിയാണ് ലോക കേരള സഭ രൂപീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."