HOME
DETAILS
MAL
ചുമടിന്റെ ഭാരം ഇനി 55 കിലോ
backup
November 14 2019 | 10:11 AM
തിരുവനന്തപുരം: ചുമട്ടുതൊഴിലാളികള്‍ എടുക്കുന്ന ചുമടിന്റെ ഭാരം കുറയ്ക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ചുമടിന്റെ ഭാരം 75 കിലോഗ്രാമില്‍നിന്ന് 55 കിലോഗ്രാമായി കുറയ്ക്കുന്നതിന് കേരള ഹെഡ്ലോഡ് വര്‍ക്കേഴ്സ് ആക്ടില്‍ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനം.
ഇതു സംബന്ധിച്ച കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. സ്ത്രീകളും പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരും എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 35 കിലോഗ്രാമായി നിജപ്പെടുത്തുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ജനീവയില്‍ നടന്ന അന്താരാഷ്ട്ര തൊഴില്‍ സമ്മേളനം അംഗീകരിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ചുമടിന്റെ ഭാരം കുറയ്ക്കാന്‍ നിയമഭേദഗതി കൊണ്ടുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."