കാഞ്ഞിരംകുളം കോളജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം
വിഴിഞ്ഞം: കാഞ്ഞിരംകുളം കെ.എന്‍.എം ഗവ. കോളജില്‍ സംഘര്‍ഷം. എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പത്തോളം വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു.
പൊലിസ് സ്റ്റേഷന്റെ നൂറു മീറ്റര്‍ ചുറ്റളവിനുള്ളിലാണു സംഭവം നടന്നതെങ്കിലും പൊലിസ് വിവരം അറിയുന്നത് രാത്രി പത്തരയോടെ. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു രണ്ടു ദിവത്തേയ്ക്കു കോളേജ് അടച്ചിട്ടു.
പരുക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകരില്‍ രണ്ടു പേര്‍ മെഡിക്കല്‍ കോളജിലും രണ്ടു പേര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും ചികില്‍സയിലാണ്.
കെ.എസ.്‌യു പ്രവര്‍ത്തകരായ നാലു പേര്‍ പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടി. രാഷ്ട്രീയ വൈരാഗ്യം മൂലം കെ.എസ്.യു പ്രവര്‍ത്തകര്‍ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
എന്നാല്‍ ഒരു പെണ്‍കുട്ടിയെ എസ്.എഫ് ഐ പ്രവര്‍ത്തകന്‍ അനാവശ്യം പറഞ്ഞതു ചോദ്യം ചെയ്ത വിദ്യാര്‍ഥിയെ മദ്ദിച്ചതാണ് സംഘര്‍ഷത്തിനു കാരണമായതെന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ പൊലീസിനു മൊഴി നല്‍കി.
ഇരുവിഭാഗത്തിലെയും പ്രവര്‍ത്തകരെ പ്രതികളാക്കി രണ്ടു കേസുകള്‍
രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.കോളജ് സമയം കഴിഞ്ഞ് വൈകിട്ട് അഞ്ചിനു ശേഷമാണ് സംഘട്ടനം നടന്നതെന്നും അതിനാല്‍ തങ്ങള്‍ അറിഞ്ഞില്ലെന്നും പ്രിന്‍സിപ്പല്‍ റജുല പറഞ്ഞു.
രക്ഷിതാക്കളെ വിളിച്ചു വരുത്തി യോഗം ചേര്‍ന്ന ശേഷം മാത്രമേ കോളജ് തുറന്നു പ്രവര്‍ത്തിക്കകയുള്ളൂവെന്നും അവര്‍ അറിയിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കോളജിന് അവധിയായിരിക്കും.
സംഘര്‍ഷം നടക്കുന്നതായി നാട്ടുകാരില്‍ ചിലര്‍ ഫോണില്‍ അറിയിച്ചതിനെ തുടര്‍ന്നു തങ്ങള്‍ കോളജിനു മുന്നിലെത്തിയെങ്കിലും അവിടെ സംഘര്‍ഷമില്ലാത്തിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നുവെന്നും അടിപിടി നടന്നത് രാത്രി വൈകിയാണ് അറിഞ്ഞതെന്നും പൊലിസ് പറഞ്ഞു.
പരുക്കേറ്റവര്‍ ചികിത്സ തേടിയെത്തിയ പുല്ലുവിള ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് അവിടെ എത്തിയപ്പോഴാണ് സംഘര്‍ഷം നടന്നത് അറിയുന്നത്.
കോളജിന്റെ പഴയ ബ്ലോക്കിനു പിന്നിലായിരുന്നു സംഘട്ടനം നടന്നതെന്നും അതുകൊണ്ടാണ് ശ്രദ്ധയില്‍ പെടാതെ പോയതെന്നും കാഞ്ഞിരംകുളം എസ്‌ഐ: കെ.സി. സുരേഷ് കുമാര്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."