മത്സ്യത്തൊഴിലാളികള്‍ക്ക് ഭവനനിര്‍മാണ സഹായം ലഭിച്ചിട്ട് രണ്ടുവര്‍ഷം
തിരുവനന്തപുരം: സംസ്ഥാനം നേരിട്ട മഹാപ്രളയത്തില്‍ രക്ഷകരായ കേരളത്തിന്റെ സൈന്യത്തിന് രണ്ട് വര്‍ഷമായി ആനൂകൂല്യങ്ങള്‍ നിഷേധിച്ച് സര്‍ക്കാര്‍. സ്വന്തം ജീവിതം പോലും പണയപ്പെടുത്തി പ്രളയബാധിതരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്ന സഹായങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ ഭവന നിര്‍മാണ സഹായധനം ഈ സര്‍ക്കാര്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ അട്ടിമറിക്കപ്പെട്ടു എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മത്സ്യത്തൊഴിലാളികളില്‍ പലര്‍ക്കും ഭവന നിര്‍മാണ സഹായം ലഭിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിലെ ഫണ്ടുകള്‍ പഞ്ചായത്തുകള്‍ക്ക് നല്‍കിയതും മാനദണ്ഡങ്ങള്‍ മാറിയതുമാണ് ആനുകൂല്യം ലഭിക്കാതിരിക്കാനുള്ള കാരണം. ഭവനനിര്‍മാണത്തിനുള്ള സഹായധനം ലൈഫ് പദ്ധതിയില്‍ നിന്നു മാറ്റി ഫിഷറീസ് വകുപ്പ് നേരിട്ട് നടത്തണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."