കേള്‍വി വൈകല്യം കണ്ടെത്തി പരിഹരിക്കുന്നതില്‍ കേരളം മികച്ച നിലയില്‍: ബ്രെറ്റ് ലി
തിരുവനന്തപുരം: മറ്റുപല കാര്യങ്ങളിലുമെന്ന പോലെ കേള്‍വി വൈകല്യം കണ്ടെത്തി പരിഹരിക്കുന്നതിലും കേരളം മികച്ച നിലയിലാണെന്ന് കേള്‍വി പരിശോധന സംബന്ധിച്ച സന്ദേശം ലോകമെമ്പാടും എത്തിക്കാന്‍ നിയോഗിക്കപ്പെട്ട ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ബ്രെറ്റ് ലി. തന്റെ അഞ്ച് വയസുള്ള മകന് കേള്‍വി ശക്തി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ ഈ ദൗത്യം ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ബ്രെറ്റ് ലി.
കേരളത്തിലെ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം കേള്‍വി ശേഷി പരിശോധന നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ബ്രെറ്റ് ലി കേരളത്തിലെത്തിയത്. സംസ്ഥാനത്ത് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കേള്‍വി പരിശോധന ഏര്‍പ്പെടുത്തുകയും അത് നിര്‍ബന്ധമാക്കുകയും ചെയ്ത കേരള സര്‍ക്കാരിനെ ബ്രെറ്റ് ലി അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."