HOME
DETAILS

മിനി സിവില്‍ സ്റ്റേഷന്‍ വകുപ്പുകള്‍ക്ക് വിട്ടുകൊടുക്കുന്നില്ല; കെട്ടിടം നശിക്കുന്നു

  
backup
November 28, 2018 | 2:43 AM

%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-5

കുന്ദമംഗലം: നാലു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം നശിക്കുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തീകരിച്ച് കരാറുകാര്‍ പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗത്തിന് കൈമാറിയെങ്കിലും കെട്ടിട മുറികള്‍ നല്‍കാന്‍ തീരുമാനിച്ച വകുപ്പുകള്‍ക്ക് വിട്ടുനല്‍കാന്‍ ഇതുവരെ നടപടിയായില്ല. പണി നേരെത്തെ പൂര്‍ത്തീകരിച്ചെങ്കിലും കെട്ടിടത്തിന് വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതും കെട്ടിടത്തിന് മുന്നില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥലത്ത് കൂട്ടിയിട്ട മണ്ണ് മാറ്റാത്തതുമാണ് കെട്ടിടം തുറന്നു കൊടുക്കാന്‍ വൈകുന്നത് എന്നായിരുന്നു നേരത്തെ നല്‍കിയ വിശദീകരണം.
എന്നാല്‍ രണ്ടു മാസം മുന്‍പ് മണ്ണെടുത്ത് മാറ്റുകയും വൈദ്യുതി ലഭിക്കുകയും ചെയ്‌തെങ്കിലും ഇപ്പോഴും കെട്ടിടം വിട്ടു കൊടുക്കാന്‍ പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം തയാറായിട്ടില്ല എന്നാണ് അറിയുന്നത്. പ്രളയത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം അവതാളത്തിലായ കുന്ദമംഗലം റേഞ്ച് എക്‌സൈസ് ഓഫിസിന് ഇവിടെ മുറി അനുവദിച്ചിട്ടുണ്ട്. ഇവര്‍ വൈദ്യുതി കണക്ഷനും എടുത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കും താക്കോല്‍ കൈമാറിയിട്ടില്ല. ഒക്ടോബര്‍ 17ന് നടന്ന വികസന സമിതി യോഗത്തില്‍ കെട്ടിടങ്ങള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഇത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. 4.2 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന രണ്ടാം ഘട്ട പ്രവൃത്തി ഇപ്പോള്‍ നടന്നു വരികയാണ്. നേരത്തെ നാലു കോടി മുടക്കി ഒന്നാം ഘട്ടത്തില്‍ നിര്‍മിച്ച കെട്ടിടം ചോര്‍ന്നൊലിച്ചിരുന്നു. രണ്ടാം ഘട്ടം നിര്‍മിക്കുന്ന കെട്ടിടത്തിന്റെ വാര്‍പ്പ് കഴിഞ്ഞാല്‍ മാത്രമേ ഈ ചോര്‍ച്ച നില്‍ക്കുകയുള്ളൂ.
അതുകൊണ്ടാണ് കെട്ടിടം കൈമാറാന്‍ വൈകിപ്പിക്കുന്നതെന്നാണ് സൂചന. ഈ ജോലി പൂര്‍ത്തിയാകാന്‍ ഇനിയും രണ്ടു മാസമെങ്കിലുമെടുക്കും. ഇത് പൂര്‍ത്തിയാകുന്നതിന് മുന്‍പ് ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ കെട്ടിടോദ്ഘാടനം വീണ്ടും വൈകാന്‍ ഇടയാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷന്‍ തൂഫാന്‍: എം.ഡി.എം.എയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പിടിയില്‍; 5.6 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

Kerala
  •  9 days ago
No Image

ഞങ്ങൾ ജയിക്കാൻ അവർ ആഗ്രഹിക്കുന്നില്ല, വിമർശനങ്ങൾ ഞങ്ങൾക്ക് ഇന്ധനമാണ്; ഫിഫ പക്ഷപാത ആരോപണങ്ങൾക്ക് ലയണൽ സ്കലോണിയുടെ മറുപടി!

Football
  •  9 days ago
No Image

പഴകിയ ഭക്ഷണങ്ങള്‍ വിതരണം ചെയ്തതില്‍ നടപടി: സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന് നോട്ടിസയച്ച് എഫ്എസ്എസ്എഐ

Kerala
  •  9 days ago
No Image

വിഴിഞ്ഞം വിവാദം: 'മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണ്'; തോമസ് ഐസക്

Kerala
  •  9 days ago
No Image

ഞങ്ങൾക്ക് ഭയമില്ല, പേടിക്കേണ്ടത് ഫ്രാൻസാണ്; സെമി പോരാട്ടത്തിന് മുന്നോടിയായി എംബാപ്പെയ്ക്ക് ലാമിൻ യമാലിന്റെ വെല്ലുവിളി

Football
  •  9 days ago
No Image

ജപ്പാൻ വീണു പക്ഷേ, 'ജാപ്പനീസ് ശാപം' ഉണർന്നു; ഹാലണ്ടിന്റെ നോർവേ ലോകകപ്പ് നേടുമെന്ന് ഫാൻസ്! വിചിത്രമായ ആ ഫുട്ബോൾ സിദ്ധാന്തം ഇങ്ങനെ

Football
  •  9 days ago
No Image

അജിത് കുമാറിനെ സംരക്ഷിക്കുന്നില്ല; റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി: കെ.സി. വേണുഗോപാല്‍

latest
  •  9 days ago
No Image

ഇതുവരെ ആരും തൊടാത്ത റെക്കോർഡ്; ചരിത്ര നേട്ടത്തിൽ ലോകത്തിലെ ആദ്യ താരമായി മെറീനോ

Football
  •  9 days ago
No Image

വയോധികയെ കൊന്ന് കുഴിച്ചുമൂടിയ കേസ്; രണ്ട് പ്രതികള്‍ പിടിയില്‍

Kerala
  •  9 days ago
No Image

മഴയ്ക്ക് താല്‍ക്കാലിക ശമനം: നാളെ ഒരു ജില്ലയിലും മുന്നറിയിപ്പില്ല

Kerala
  •  9 days ago