ക്ഷീരസംഘത്തില്‍ മോഷണം: രണ്ടു ലക്ഷം രൂപ കവര്‍ന്നു
പേരാമ്പ്ര: വാളൂര്‍ ക്ഷീരോല്‍പാദകസംഘത്തില്‍ കള്ളന്‍ മോഷണം നടത്തി. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍ രണ്ട് ലക്ഷം രൂപ മോഷണം പോയതായി പറയുന്നു.
ക്ഷീരകര്‍ഷകര്‍ക്ക് നല്‍കാനുള്ള പാലിന്റെ തുകയും കിടാരി വളര്‍ത്തുന്നവര്‍ക്കുള്ള തീറ്റയുടെ ഇന്‍സെന്റീവും നല്‍കുന്നതിന് സുക്ഷിച്ച പണമാണ് മോഷണം പോയത്. തിങ്കളാഴ്ചയാണ് പണം നഷ്ടപ്പെട്ട വിവരം ജീവനക്കാര്‍ അറിയുന്നത്.
അലമാരയിലും മേശവലിപ്പിലും സൂക്ഷിച്ച പണമാണ് കവര്‍ന്നത്. സംഘത്തിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്ന വാളൂരിലെ കെട്ടിടത്തിന്റെ ഷട്ടറിന്റെ പുട്ടും ഗേറ്റും തുറന്ന ലക്ഷണമൊന്നും കാണാത്തതിനാല്‍ പകല്‍ സമയം പണം നഷ്ടപ്പെടാനാണ് സാധ്യതയെന്ന് പറയപ്പെടുന്നു. ഉച്ചക്ക് ജീവനക്കാര്‍ പൂട്ടിടാതെ ഷട്ടര്‍ താഴ്ത്തിയിട്ടാണ് ഭക്ഷണം കഴിക്കാന്‍ പോകുന്നത്. സെക്രട്ടറി സൊസൈറ്റിയില്‍ പണം സൂക്ഷിച്ച വിവരം മറ്റുള്ള രണ്ടു ജീവനക്കാരും അറിഞ്ഞിരുന്നില്ല. പേരാമ്പ്ര പൊലിസെത്തി അന്വേഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."