രണ്ടേമുക്കാല്‍ കോടിയുടെ അസാധു നോട്ട് പിടികൂടിയ സംഭവം; അന്വേഷണം രാജ്യാന്തര കുഴല്‍പ്പണ റാക്കറ്റുകളിലേക്ക്
ആലുവ: രണ്ടേമുക്കാല്‍ കോടിയുടെ അസാധു നോട്ട് പിടികൂടിയ കേസില്‍ അന്വേഷണം രാജ്യാന്തര കുഴല്‍പ്പണ റാക്കറ്റുകളിലേക്ക്. മലപ്പുറത്ത് നിന്ന് പജീറോ കാറില്‍ കടത്തുകയായിരുന്ന രണ്ടേ മുക്കാല്‍ കോടിയുടെ അസാധു നോട്ടാണ് കഴിഞ്ഞ ദിവസം പൊലിസ് ആലുവായില്‍ നിന്ന് പിടികൂടിയത്. മലപ്പുറം ഭാഗത്ത് നിന്ന് ആലുവായിലേക്ക് നോട്ട് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് ആറംഗ സംഘം കുടുങ്ങിയത്. കേസിലെ പ്രധാന കണ്ണി ആലുവ തോട്ടും മുഖത്തെ സ്വകാര്യ ഫഌറ്റില്‍ താമസിച്ച് വരുന്ന തൊടുപുഴ സ്വദേശി ലൈല (44) ആണെന്ന് വ്യക്തമായിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന അഞ്ച് യുവാക്കളെയും പൊലിസ് ചോദ്യം ചെയ്തു വരുന്നു. നോട്ടിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്. കുഴല്‍പ്പണ ഇടപാടുകാരുമായി ലൈലയെ ബന്ധിപ്പിക്കുന്ന ഒട്ടേറെ വിവരങ്ങളും ലഭിച്ചതായിട്ടാണ് സൂചന.
അസാധു നോട്ട് മാറ്റിയെടുക്കാന്‍ കഴിയില്ലെന്നിരിക്കെ ഇത്രയും വലിയ തുക ഇവര്‍ കടത്തികൊണ്ടു വന്നതില്‍ ഏറെ ദുരുഹതയും ഉയര്‍ന്നിട്ടുണ്ട്. പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ എന്‍.ആര്‍.ഐ.വി ഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഈ മാസം അവസാനം വരെ നിബന്ധനകള്‍ക്ക് വിധേയമായി സമയം അനുവദിച്ചു തായാണ് റിസര്‍വ് ബാങ്ക് അധികൃതരുടെ വിശദീകരണം. എന്നാല്‍ നോട്ടു നിരോധന നിയമം വന്ന സമയത്ത് മാറ്റിയെടുക്കാന്‍ കഴിയാതെ മുഴുവന്‍ സമയവും വിദേശത്തായിരുന്നവര്‍ക്ക് മാത്രമെ ഇതിനും അവസരമുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."