തിദ്കാര്‍: ത്വലബ അനുസ്മരണ പദ്ധതിക്ക് തുടക്കം
പെരിന്തല്‍മണ്ണ: എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിങ് സംഘടിപ്പിക്കുന്ന തിദ്കാറിന്റെ സംസ്ഥാനതല ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
പ്രമുഖപണ്ഡിതനും സമസ്ത നേതാവുമായിരുന്ന പുന്താവനം എന്‍.അബ്ദുല്ല മുസ്‌ലിയാരുടെ ഖബര്‍ സിയാറത്തോടെയാണ് തിദ്കാറിന് തുടക്കമായത്. മണ്‍മറഞ്ഞ മഹാന്മാരെ അനുസ്മരിക്കുകയും അവരുടെ ഖബറിടം സന്ദര്‍ശിച്ച് ചരിത്രശേഖരണം നടത്തുകയും ചെയ്യുന്ന ബൃഹത്തായ പദ്ധതിയാണ് ത്വലബ തിദ്കാര്‍.
ചടങ്ങില്‍ ഇസ്തിഖാമ സംസ്ഥാന വൈസ് ചെയര്‍മാന്‍ സുലൈമാന്‍ ഫൈസി ചുങ്കത്തറ അധ്യക്ഷനായി. എസ്.എം.എ തങ്ങള്‍ പച്ചീരി, അസീസ് പട്ടിക്കാട്, ജുറൈജ് കണിയാപുരം, ലത്തീഫ് പാലത്തുങ്കര, ആഷിഖ് ലക്ഷദ്വീപ്, മുജ്തബ ആനക്കര, ഷാനവാസ് ഇടുക്കി, നജീബുള്ള പള്ളിപ്പുറം, റഹീം പകര, ഹക്കീം പാലക്കാട്, റഫീഖ് നെല്ലിക്കുത്ത് സംബന്ധിച്ചു. ഉവൈസ് പതിയാങ്കര സ്വാഗതവും സഅദ് വെളിയങ്കോട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."