ജില്ലാ സ്‌കൂള്‍ കലോത്സവം; കലകളുടെ കോട്ട കയറി...
മലപ്പുറം: കലാപ്രകടനങ്ങളുടെ കോട്ട കയറി മികവിന്റെ രണ്ടണ്ടാം നാള്‍. ജില്ലയുടെ ആസ്ഥാനനഗരിയില്‍ സര്‍ഗാധിപത്യം തെളിയിക്കാനുള്ള ഇഞ്ചോടിച്ച് പോരാട്ടമാണ് 31ാമത് ജില്ലാ സ്‌കൂള്‍ കലോത്സവം. ശ്രുതിമധുര താരകങ്ങളും മാപ്പിളകലാരൂപങ്ങളും ഭാവാഭിനയങ്ങളും തിമിര്‍ത്തു പെയ്ത വേദികളില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.
പത്തിലേറെ വേദികളിലാണ് ഇന്നലെ കലോത്സവത്തിന്റെ രണ്ടണ്ടാം നാള്‍ അരങ്ങുയര്‍ന്നത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡണ്ടറി വിഭാഗങ്ങളിലെ നാലു മാപ്പിളപ്പാട്ട് മത്സരങ്ങളും മാപ്പിള കലാരൂപമായ കോല്‍ക്കളിയും ദഫ്മുട്ടും നാടകം, മിമിക്രി, മോണോആക്റ്റ്, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങീ വിവിധ കലാരൂപങ്ങളുമാണ് ഇന്നലെ വേദിയില്‍ അരങ്ങുതകര്‍ത്തത്. 16 വേദികളിലായി 65 ഇനങ്ങളില്‍ മത്സരം നടന്നു.
ചെലവു ചുരുക്കി നടത്തിയ മേളയില്‍ കാണികളുടെ എണ്ണവും കുറവായിരുന്നു. ഫലപ്രഖ്യാപനത്തിനു വേദിക്കു മുന്നില്‍ ആരവങ്ങള്‍ അധികമുയര്‍ന്നില്ല.
കാതടിപ്പിക്കുന്ന ശബ്ദവും കരഘോഷവും അധികമില്ലാത്ത സദസില്‍ മികച്ച പ്രകടനമൊരുക്കി ആസ്വാദകരെ മനംകുളിര്‍പ്പിക്കാന്‍ മത്സരാര്‍ഥികള്‍ മറന്നില്ല. മത്സര ശേഷം വേദിവിട്ടിറങ്ങുന്നവരുടെ ആഹ്ലാദവും ഇടറിപ്പോയവരെ ആശ്വസിപ്പിക്കലുകളുമായി വേദിക്ക് പിന്നിലും വിവിധ വികാരങ്ങള്‍ അല തല്ലി.
വേദിയില്‍ കയറി മത്സരത്തിനില്ലെങ്കിലും കൊച്ചുപ്രതിഭകളോടൊപ്പം സെല്‍ഫിയെടുക്കാന്‍ മത്സരിക്കുന്നവരും നഗരിയിലെ കാഴ്ചയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."