HOME
DETAILS

പരോളില്ലാതെ 10വര്‍ഷം: ജീവപര്യന്തം തടവുകാരന് പരോള്‍ അനുവദിക്കണമെന്ന്

  
backup
November 28 2018 | 06:11 AM

%e0%b4%aa%e0%b4%b0%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-10%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%aa

തൃശൂര്‍: 10 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ജീവപര്യന്തം തടവുകാരനു മാതാപിതാക്കളെയും അനാഥാലയത്തില്‍ കഴിയുന്ന ഭാര്യയെയും കുട്ടികളെയും കാണാന്‍ പരോള്‍ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. വരുന്ന ജയില്‍ ഉപദേക സമിതി യോഗത്തില്‍ വിഷയം ഒരിക്കല്‍ കൂടി പരിഗണിക്കണമെന്നും കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ 1483-ാം നമ്പര്‍ തടവുകാരന്‍ മണികണ്ഠനു പരോള്‍ അനുവദിക്കണമെന്നാണ് ഉത്തരവ്. മണികണ്ഠനു നാളിതുവരെ പരോള്‍ അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. കമ്മിഷന്‍ ജയില്‍ മേധാവിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. പരാതിക്കാരനെ മുട്ടം സെഷന്‍സ് കോടതി എസ്.സി 23110 നമ്പര്‍ കേസിലാണ് ജീവപര്യന്തം തടവിനു വിധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 320, 396 വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ. 392 മുതല്‍ 401 വരെയുള്ള വ്യവസ്ഥകള്‍ പ്രകാരം ശിക്ഷ ലഭിക്കുന്ന തടവുകാര്‍ക്ക് അവധിക്ക് അര്‍ഹതയില്ല. ജയില്‍ നിയമപ്രകാരം ഒന്നിലധികം തവണ ക്രമസമാധാന പ്രശ്‌നം ചൂണ്ടികാണിച്ച് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ റിപ്പോര്‍ട്ട് ലഭിക്കുകയാണെങ്കില്‍ അവധി നല്‍കാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ ഇതേ തടവുകാരന് മറ്റെല്ലാ തരത്തിലും അവധി ലഭിക്കാന്‍ യോഗ്യതയുണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 10 വര്‍ഷം പൂര്‍ത്തിയായ തടവുകാരന് വേണ്ടി പൊലിസ്, പ്രൊബേഷന്‍ ഓഫിസര്‍ എന്നിവരില്‍ നിന്നും റിപ്പോര്‍ട്ട് വരുത്തിയെങ്കിലും അത് അനുകൂലവും പ്രതികൂലവുമായിരുന്നു. ജയില്‍ ഉപദേശക സമിതി പരോള്‍ പരിശോധിച്ചെങ്കിലും ഉത്തരവ് തടവുകാരന് പ്രതികൂലമായി. 2018 ലെ പുനരവലോകനസമിതിയോഗം തടവുകാരന്റെ അപേക്ഷ വീണ്ടും പരിഗണിക്കാന്‍ ജയില്‍ ഉപദേശകസമിതിക്ക് നല്‍കിയിട്ടുണ്ട്. തടവുകാരന്റെ മാതാപിതാക്കളും കുടുംബവും മറ്റുള്ളവരുടെ സഹായത്താലാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ പരോള്‍ അനുവദിക്കുന്ന കാര്യം ഒരിക്കല്‍ കൂടി പരിഗണിക്കണമെന്നും പി. മോഹനദാസ് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago