കണ്ണൂരില്‍ കനത്ത ജാഗ്രത
കണ്ണൂര്‍: തിരുവനന്തപുരത്തെ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പൊലിസ് കനത്ത സുരക്ഷയൊരുക്കി. സി.പി.എം,
ബി.ജെ.പി ഓഫിസുകള്‍ക്കു കാവലും മറ്റു ഓഫിസുകള്‍ക്കു രഹസ്യനിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരത്തുണ്ടായ സി.പി.എം, ബി.ജെ.പി സംഘര്‍ഷം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ജില്ലകളിലൊന്നാണ് കണ്ണൂര്‍. ഇതിനാലാണ് തളാപ്പിലെ സി.പി.എം ജില്ലാകമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തിനും താളിക്കാവിലുള്ള ബി.ജെ.പി ജില്ലാകമ്മിറ്റി ഓഫിസും മക്കാനിയിലുള്ള ആര്.എസ്.എസ് കാര്യാലയത്തിനും സുരക്ഷയേര്‍പ്പെടുത്തിയത്.
കോണ്‍ഗ്രസ്, മുസ്ലിംലീഗ്, സി.പി.ഐ ഓഫിസുകള്‍ നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ പാണ്ട്യാലമുക്കിലെ വീടിനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കോടിയേരിയിലെ വീടിനും തിരുവങ്ങാടുള്ള പി.കെ കൃഷ്ണദാസിന്റെ വീടിനും കനത്ത സുരക്ഷയൊരുക്കി. ഇതുകൂടാതെ നിരന്തരസംഘര്‍ഷം നടക്കുന്ന പയ്യന്നൂരിലും പൊലിസ് കനത്തജാഗ്രതയിലാണ്. രാത്രികാല പട്രോളിങ് നടത്താന്‍ സ്റ്റേഷനുകളില്‍ ജില്ലാപൊലിസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."