HOME
DETAILS

കേരളയില്‍ നടന്നത് ഞെട്ടിക്കുന്ന മാര്‍ക്ക് തട്ടിപ്പ്; ഇതിനായി ഡെപ്യൂട്ടി രജിസ്ട്രാര്‍മാരുടെ പാസ്‌വേഡുകള്‍ ഉപയോഗിച്ചു

  
backup
November 17 2019 | 04:11 AM

twelve-exams-at-the-kerala-universtiy-have-manipulated-17-11-2019

 

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നടന്നത് ഞെട്ടിക്കുന്ന മാര്‍ക്ക് തട്ടിപ്പെന്ന് സൂചന. രണ്ട് ഡെപ്യൂട്ടി രജിസ്ട്രാര്‍മാരുടെ പാസ്‌വേഡുകള്‍ ഉപയോഗിച്ചാണ് കേരള സര്‍വകലാശാലയിലെ മോഡറേഷന്‍ മാര്‍ക്ക് തട്ടിപ്പ് നടത്തിയത് അന്വേഷണത്തില്‍ കണ്ടെത്തി. മാര്‍ക്ക് രേഖപ്പെടുത്താനായി ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍ പാസ്‌വേഡ് ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു. ഇങ്ങിനെയാണ് തട്ടിപ്പ് അരങ്ങേറിയത്. കഴിഞ്ഞദിവസം സ്ഥലം മാറ്റപ്പെട്ട ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസര്‍ ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ച് കൃത്രിമം നടന്നതായും കണ്ടെത്തി. 12 പരീക്ഷകളില്‍ ക്രമക്കേട് നടന്നതായാണ് ഇതുവരെ മനസിലായത്.

കംപ്യൂട്ടര്‍ സെന്റര്‍ നടത്തിയ പരിശോധനയിലാണ് കൃത്രിമം നടന്നതായി കണ്ടെത്തിയത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സമാനമായി കേരള സര്‍വകലാശാല സ്വന്തം നിലയ്ക്കും അന്വേഷണം നടത്തും. ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആഭ്യന്തര അന്വേഷണം പൂര്‍ണതോതില്‍ നടത്താനാണ് സര്‍വകലാശാലയുടെ തീരുമാനം. ഇതിനായി വിദഗ്ധരടങ്ങുന്ന മൂന്നംഗം സമിതി വിശദപരിശോധന നടത്തും. ആരെല്ലാമാണ് തട്ടിപ്പിന് പിന്നില്‍, എന്തായിരുന്നു ലക്ഷ്യം, ആര്‍ക്ക് വേണ്ടിയാണ് തട്ടിപ്പ്, എത്ര വിദ്യാര്‍ഥികള്‍ക്ക് ഗുണം കിട്ടി തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് ഇവര്‍ ഉത്തരം കണ്ടെത്തേണ്ടത്. വിദഗ്ധ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് 22ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ച ചെയ്യും. ഈ യോഗത്തിലാകും കൂടുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യുക.

2017 ജൂണ്‍ ഒന്നുമുതല്‍ നടന്ന പരീക്ഷകളിലാണ് ക്രമക്കേട് കണ്ടുപിടിച്ചത്. തൊഴിലധിഷ്ടിത ബിരുദ കോഴ്‌സുകളിലെ 12 പരീക്ഷകളിലാണ് ക്രമക്കേട് നടന്നത്. നിശ്ചയിച്ച മോഡറേഷനുകളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് കൃത്രിമമായി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടന്നത്. ഒരേ പരീക്ഷയില്‍ പലതവണ മാര്‍ക്ക് തിരുത്തിയതായും വ്യക്തമായി.


Twelve exams at the Kerala Universtiy have manipulated



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ റഫയിൽ ഇസ്റാഈൽ സൈന്യത്തിന് നേരെ ബോം​ബ് ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു

International
  •  35 minutes ago
No Image

യുഎഇയില്‍ ഇത് 'ഫ്ളൂ സീസണ്‍'; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

uae
  •  an hour ago
No Image

തിരുവന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് സ്ഥാനം രാജിവെച്ച് ഡോ. ബി.എസ്.സുനിൽ കുമാർ

Kerala
  •  an hour ago
No Image

ചിങ്ങവനം-കോട്ടയം റെയിൽ പാലത്തിൽ അറ്റകുറ്റപ്പണി; ട്രെയിനുകൾ വഴിതിരിച്ചുവിടും, ചില ട്രെയിനുകൾക്ക് ഭാഗികമായി റദ്ദ് ഏർപ്പെടുത്തി; നിയന്ത്രണം നാളെ മുതൽ

Kerala
  •  an hour ago
No Image

വ്യാജ ഫുട്ബോൾ ടീമുമായി ജപ്പാനിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ സംഘം പിടിയിൽ; മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ

National
  •  2 hours ago
No Image

അബൂദബിയിലെ ഇന്ത്യന്‍ എംബസിയില്‍ നാളെ ഓപ്പണ്‍ ഹൗസ്

uae
  •  2 hours ago
No Image

വോട്ടർ പട്ടിക വിവാദം; രാഹുൽ ഗാന്ധിയുടെ "വോട്ട് ചോരി" ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  2 hours ago
No Image

വന്താര: സുപ്രീം കോടതിയുടെ 'ക്ലീൻ ചീറ്റിന്' പിന്നിലെ സത്യം; ജാംന​ഗറിലെ ജന ജീവിതത്തെ ബാധിക്കുന്നുണ്ടോ? എന്താണ് വന്താരയുടെ യഥാർത്ഥ മുഖം ? 

National
  •  2 hours ago
No Image

സ്വദേശിവല്‍ക്കരണവും വിസ പരിഷ്‌കാരങ്ങളും തിരിച്ചടിയായി; കുവൈത്തിലെ പ്രവാസികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്‌

Kuwait
  •  2 hours ago
No Image

ദുരഭിമാനക്കൊല; ദളിത് യുവാവിന്റെ കൊലപാതകത്തിൽ തമിഴ്നാട്ടിൽ നാല് പേർ അറസ്റ്റിൽ; ജാതിവിവേചനത്തിന്റെ ഞെട്ടിക്കുന്ന മുഖം

crime
  •  2 hours ago