അഭിമുഖം നടക്കുന്ന സ്ഥലം അറിയിച്ചില്ല; ഉദ്യോഗാര്‍ഥികള്‍ വെട്ടിലായി
മലപ്പുറം: ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ടെന്ന് കാണിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നല്കിയ പരസ്യം ഉദ്യോഗാര്‍ഥികളെ വെട്ടിലാക്കി. അഭിമുഖത്തിനായി എത്തിയ വിദ്യാര്‍ഥികള്‍ എംപ്ലോയ്മെന്റ് ഓഫിസില്‍ ബഹളംവച്ചു. അഭിമുഖത്തിന് ക്ഷണിച്ച പരസ്യത്തില്‍ സ്ഥലം നല്‍കാത്തതാണ് വിനയായത്.
രണ്ട് ദിവസം മുന്‍പാണ് ബാങ്കിങ് മേഖലയിലെ അഞ്ഞൂറോളം ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ടന്ന് കാണിച്ച് മലപ്പുറം പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മുഖേന വാര്‍ത്ത നല്‍കിയത്. ഇത് പ്രകാരം ഇന്നലെ രാവിലെ മുതല്‍ തന്നെ അഭിമുഖത്തിനായി മലപ്പുറം എംപ്ലോയ്മെന്റ് റിഹാബിലിറ്റി സെന്ററില്‍ ഉദ്യോഗാര്‍ഥികളെത്തി. എന്നാല്‍ അഭിമുഖം കോഴിക്കോട് ഓഫിസിലാണ് നടക്കുന്നതെന്നായിരുന്നു ലഭിച്ച മറുപടി. അഭിമുഖത്തിനായി ആളുകള്‍ എത്തിയപ്പോള്‍ ഓഫിസ് ജീവനക്കാരും അങ്കലാപ്പിലായി. ഇതിനെ തുടര്‍ന്നാണ് ഉദ്യോഗാര്‍ഥികള്‍ ബഹളം വച്ചത്. ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലം പത്രക്കുറിപ്പില്‍ കാണിച്ചിരുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
തുടര്‍ന്ന് മലപ്പുറം എസ്.ഐ ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഓഫിസറുമായി നടത്തിയ ചര്‍ച്ചയില്‍ മലപ്പുറം ഓഫിസില്‍ ഇന്റര്‍വ്യൂവിന് ഹാജരായ എല്ലാ വര്‍ക്കും ഓഗസ്റ്റ് രണ്ടിന് ഇന്റര്‍വ്യൂ നടത്താന്‍ തീരുമാനിച്ചു.
ഇതോടെയാണ് ഉദ്യോഗാര്‍ഥികള്‍ പിരിഞ്ഞുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."