മൊബൈല്‍ ഷോപ്പുകളില്‍ പണയപ്പെടുത്തിയ ഫോണുകള്‍ പൊലിസ് കണ്ടെടുത്തു
നിലമ്പൂര്‍: മൊബൈല്‍കടയില്‍ ഫോണുകള്‍ പലിശക്ക് പണയപ്പെടുത്തിയതായി പരാതി. നൂറിലേറെ മൊബൈല്‍ ഫോണുകള്‍ പൊലിസ് പിടിച്ചെടുത്തു. നിലമ്പൂരിലെ ഒരു മൊബൈല്‍ കടയില്‍ നടത്തിയ പരിശോധനയിലാണ് 118 മൊബൈല്‍ ഫോണുകള്‍ പൊലിസ് പിടിച്ചെടുത്തത്. അവ ഉടമകള്‍ക്ക് തിരിച്ചുകൊടുത്തു.
മദ്യത്തിനു വേ@ണ്ടിയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ മൊബൈല്‍ ഫോണുകള്‍ വി.കെ റോഡിലെ മൊബൈല്‍ കടയില്‍ പണയംവച്ചത്. ര@ണ്ടു ബാറുകളും ഈ മൊബൈല്‍ കടയുടെ സമീപമു@ണ്ട്. മുന്‍പ് പൊലിസ് കടയുടമക്ക് താക്കീത് നല്‍കിയിരുന്നുവെങ്കിലും ഫലമുണ്ട@ായില്ല. ഫോണ്‍ മോഷ്ടിച്ചും പണയംവച്ചവരും കൂട്ടത്തിലു@ണ്ട്. പണയം വയ്ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കിയാണ് പലിശക്ക് പണം കൊടുക്കുന്നത്. 500മുതല്‍ 3000രൂപവരെ പണം പലിശക്ക് നല്‍കിയിട്ടു@ണ്ട്. 500 രൂപയ്ക്ക് ഏഴുദിവസത്തിന് 50രൂപ പലിശ നല്‍കണം. ഒരുലക്ഷത്തോളം രൂപ ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ടെ@ന്ന് കടയുടമ പറഞ്ഞു.
രഹസ്യവിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ എസ്.ഐ മനോജ് പറയറ്റ, ജൂനിയര്‍ എസ്.ഐ എം.ആര്‍ അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ പിടിച്ചെടുത്തത്.
രാവിലെ കൊടുത്തേല്‍പ്പിക്കുന്ന ഫോണുകള്‍ ഒരാഴ്ചയോ 15 ദിവസമോ കഴിഞ്ഞാല്‍ തിരിച്ചെടുക്കണം. 15 ദിവസത്തേക്ക് 100 രൂപയാണ് പലിശ ഈടാക്കുന്നത്. ഇത്തരത്തില്‍ പലരും സ്ഥിരമായി ഫോണുകള്‍ കടയില്‍ പണയംവയ്ക്കാറുണ്ടെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."