HOME
DETAILS

ബാബരി കേസ്: ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതെന്ന് സി.പി.എം: പള്ളി തകര്‍ത്തത്  ഗുരുതര കുറ്റമെങ്കില്‍ കുറ്റം ചെയ്തവരെ ശിക്ഷിച്ചു നീതി നടപ്പാക്കണമെന്നും ആവശ്യം

  
backup
November 18 2019 | 17:11 PM

babari-case-issue-comment-cpm-pb

 

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് രാമജന്മഭൂമി കേസില്‍ ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതു മാത്രമായി സുപ്രിം കോടതി വിധിയെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ. ഒട്ടേറെ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് വിധിയെന്നും വാര്‍ത്താക്കുറിപ്പില്‍ സി.പി.എം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.

ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് വിധിയില്‍ ചീഫ് ജസ്റ്റിസ് ആവര്‍ത്തിച്ചു പറയുന്നുണ്ട്. വസ്തു തര്‍ക്കം വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ തീര്‍ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കുന്നു. ഇതൊക്കെയാണെങ്കിലും അന്തിമ വിധി ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതാണ്. കേസിലെ ഹര്‍ജിക്കാരെ പരിഗണിക്കുന്നതിനു പകരം ഹിന്ദുക്കള്‍, മുസ്ലിംകള്‍ എന്ന് പരാമര്‍ശിച്ച് കേസിന്റെ വ്യാപ്തി കൂട്ടുകയാണ് സുപ്രിം കോടതി ചെയ്തതെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നു.

1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തത് ഗുരുതരമായ നിയമ ലംഘനമാണെന്നാണ് വിധിയില്‍ പറയുന്നു. 1949ല്‍ പള്ളിക്കകത്ത് വിഗ്രഹം വച്ചത് നിയമ വിരുദ്ധമായ പ്രവൃത്തിയാണെന്നും വിധി ചൂണ്ടിക്കാട്ടുന്നു. ആ നിയമ ലംഘനം നടത്തിയവര്‍ക്കു തന്നെ ഭൂമി കൈമാറുന്നു. ഇതങ്ങനെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാകും ? തര്‍ക്ക ഭൂമി മൊത്തമായി ആ നിയമ ലംഘനം നടത്തിയവര്‍ക്കാണ് കൈമാറിയിരിക്കുന്നത്.

ഹിന്ദുത്വ ശക്തികള്‍ പറയുന്നതുപോലെ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ ഖനനത്തില്‍ കണ്ടെത്തിയില്ലെന്ന് വിധി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ 1528 മുതല്‍ 1857 വരെ മസ്ജിദിന്റെ ഭൂമി സ്വന്തമായിരുന്നുവെന്നതിന് മുസ്ലിംകള്‍ക്ക് തെളിവു ഹാജരാക്കാനായില്ലെന്നും അതില്‍ പറയുന്നു. പള്ളി പണിതത് 1528ല്‍ ആണ്. ബ്രിട്ടിഷുകാര്‍ ഔധ് കൈവശപ്പെടുത്തുന്ന 1856 വരെ മുഗളരുടെയും ഔധ് നവാബന്മാരുടെയും കീഴിലായിരുന്നു ഈ പ്രദേശം. 1857 വരെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമൊന്നും ഉണ്ടായിരുന്നില്ലെന്ന വസ്തുത മുസ്ലിംകളുടെ ഉടമാവകാശത്തിന് തെളിവല്ലെന്നാണ് കോടതി പറയുന്നത്. അതേസമയം ഉടമസ്ഥാവകാശം സംബന്ധിച്ച് ഹിന്ദുക്കളുടെ വാദം വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ കോടതി അംഗീകരിക്കുകയും ചെയ്യുന്നു.

1947 ഓഗസ്റ്റ് 15ന് ഉണ്ടായിരുന്ന അവസ്ഥയില്‍നിന്ന് ഒരു ആരാധനാ സ്ഥലത്തിലും മാറ്റം വരുത്താനാവില്ല. കാശിയിലും മഥുരയിലും ഉണ്ടാവനിടയുള്ള പ്രശ്നങ്ങളെ ഈ വിധിയില്‍ കോടതി കണക്കിലെടുത്തില്ല. കാശിയും മഥുരയും ഇപ്പോള്‍ അജന്‍ഡയില്‍ ഇല്ലാത്ത വിഷയങ്ങളാണെന്നാണ് ആര്‍.എസ.്എസ് മേധാവി പറയുന്നത്. ഭാവിയില്‍ അത് അജന്‍ഡയില്‍ ഉള്ള കാര്യങ്ങള്‍ ആവുന്നത് തള്ളിക്കളയാനാവില്ലെന്നും സി.പി.എം ചൂണ്ടിക്കാട്ടി.

1949ലും 1992ഉം ബാബരി മസ്ജിദില്‍ ഉണ്ടായത് ഗുരുതരമായ നിയമ ലംഘനങ്ങളാണെന്ന് കോടതി പറയുന്നുണ്ട്. എന്നാല്‍ നിയമ ലംഘകരെ ശിക്ഷിച്ചു നീതി നടപ്പാക്കാന്‍ ഇനിയും നടപടികള്‍ ആയിട്ടില്ല. എല്‍.കെ അഡ്വാനി, മുരളീമനോഹര്‍ ജോഷി, കല്യാണ്‍ സിങ് തുടങ്ങിയവര്‍ക്കെതിരായ നിയമ നടപടികള്‍ ഇരുപത്തിയെട്ടു വര്‍ഷത്തിനു ശേഷവും ഇഴയുകയാണ്. അയോധ്യാ കേസില്‍ വന്നത് കോടതി വിധി മാത്രമാണെന്നും നീതി ഇനിയും വന്നില്ലെന്നും പൊളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago