അങ്കണവാടിക്ക് കൈത്താങ്ങായി ചേക്കാലിമാട് യൂത്ത് വോയ്‌സ്
വേങ്ങര: സ്ഥലപരിമിധി മൂലം ദുരിതത്തിലായ അങ്കണവാടിക്ക് കെട്ടിടം നിര്‍മിക്കാന്‍ സഹായഹസ്തവുമായി ഓണ്‍ലൈന്‍ കൂട്ടായ്മ. പറപ്പൂര്‍ ചേക്കാലിമാട് 72 ാം നമ്പര്‍ അങ്കണവാടിക്കാണ് കെട്ടിടം നിര്‍മിക്കാന്‍ ചേക്കാലിമാട് യൂത്ത്‌വോയ്‌സ് വാട്ട്‌സ്ആപ് കൂട്ടായ്മ രണ്ടര സെന്റ് സ്ഥലം വാങ്ങി നല്‍കിയത്. പതിനഞ്ച് വര്‍ഷമായി വാടകക്കെട്ടിടത്തിലാണ് ഈ അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. 36 അങ്കണവാടികളുളള പറപ്പൂര്‍ പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്നതും ഇവിടെയാണ്. കഴിഞ്ഞവര്‍ഷം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും സ്ഥലം ലഭിക്കാത്തതിനാല്‍ ഫണ്ട് വക മാറ്റുകയായിരുന്നു. സ്ഥലം ലഭ്യമായതോടെ കെട്ടിടം നിര്‍മിക്കാന്‍ എട്ടു ലക്ഷം രൂപ അനുവദിച്ചു.
അങ്കണവാടിക്കു നല്‍കുന്ന ഭൂമിയുടെ ആധാര കൈമാറ്റച്ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അസി.സെക്രട്ടറി ആധാരം ഏറ്റുവാങ്ങി. മെഡിക്കല്‍ ഉപകരണങ്ങള്‍ ബ്ലോക്ക് പ്രസിഡന്റ് പി.കെ.അസ്‌ലു മെമ്പര്‍ ഇ കെ. റൈഹാനത്തിന് കൈമാറി. കര്‍ഷകരെ ആദരിക്കല്‍ ചടങ്ങ് പറപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടിയും പ്രതിഭ ആദരം ചടങ്ങ് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലന്‍കുട്ടിയും ഉദ്ഘാടനം ചെയ്തു. വി.എസ് ബഷീര്‍ അധ്യക്ഷനായി. ശരീഫ് കുറ്റൂര്‍, പി. ബുഷ്‌റമജീദ്, ഐക്കാടന്‍ വേലായുധന്‍, പി. ആബിദ, ടി.അബ്ദുല്‍ ഹഖ്, ഇ.കെ.സുബൈര്‍, ഇ.കെ.സൈദുബിന്‍, സി.വി.ആബിദ്, എ.കെ.സിദ്ദീഖ്, പുല്ലമ്പലവന്‍ നാസര്‍, വി.എസ് മുഹമ്മദലി, എ.കെ ഹുസൈന്‍, പി.സുമി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."