ദേവര്‍ഷോലയില്‍ ചായത്തോട്ടത്തില്‍ തമ്പടിച്ച കാട്ടാനക്കൂട്ടം ഭീതി പരത്തുന്നു
ഗൂഡല്ലൂര്‍: ദേവര്‍ഷോലയില്‍ ചായത്തോട്ടത്തില്‍ തമ്പടിച്ച കാട്ടാനക്കൂട്ടം തൊഴിലാളികള്‍ക്കിടയില്‍ ഭീതി പരത്തുന്നു.
ചെറിയ ഇടവേളക്ക് ശേഷം ദേവര്‍ഷോല, വുഡ് ബ്രയര്‍ എസ്റ്റേറ്റുകളുടെ അതിര്‍ത്തിയില്‍ കുട്ടികളടക്കം 14 ആനകളാണ് തേയിലത്തോട്ടത്തിലും പരിസരത്തുമായി തമ്പടിച്ചിരിക്കുന്നത്. തേയില തോട്ടത്തിലൂടെയുള്ള ആനകളുടെ സൈ്വര്യ വിഹാരം തൊഴിലാളികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. അതിരാവിലെ തോട്ടങ്ങളില്‍ ജോലിക്കെത്തുന്ന സ്ത്രീ തൊഴിലാളികള്‍ ഒരു സംരക്ഷണവുമില്ലാതെയാണ് ജോലിക്കിറങ്ങുന്നത്. വനങ്ങളില്‍ വരള്‍ച്ച ആരംഭിച്ചതോടെ ആനകള്‍ നാട്ടിലേക്കിറങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ദേവര്‍ഷോല അങ്ങാടിയിലൂടെ പള്ളിയിലേക്ക് പ്രഭാത പ്രാര്‍ഥനക്കായി നടന്നു പോകുന്ന ആബിദ് ഹാജിയെ എതിരേ വന്ന കാട്ടാന തുരത്തിയതില്‍ തലനാരിഴക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ദേവര്‍ഷോലക്ക് സമീപം പാടന്തറയിലെ കറുക്കപ്പാളി എന്ന സ്ഥലത്ത് വെച്ച് രണ്ട് യുവാക്കള്‍ ആനയുടെ അക്രമത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടിരുന്നു. കൂടാതെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആദിവാസികളടക്കമുള്ള നാട്ടുകാരുടെ വീടുകള്‍കള്‍ക്ക് നേരെ ആക്രമണമുണ്ടാവുകയും കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കാട്ടാന ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ദേവര്‍ഷോലയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, ട്രേഡ് യൂനിയനുകള്‍, മത, സാമൂഹ്യ, സാംസ്‌ക്കാരിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷണമാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആനകളെ പ്രതിരോധിക്കാന്‍ കിടങ്ങുകളും വൈദ്യുത വേലിയും സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഇനിയും നടന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."