മോട്ടോര്‍ വാഹന ഉദ്യോഗസ്ഥന് വാഹനം തടഞ്ഞു; നിരവില്‍പ്പുഴ റോഡ് ടാറിങ് മണിക്കൂറുകളോളം തടസപ്പെട്ടു
മാനന്തവാടി: അമിതഭാരമാരോപിച്ച് ടാര്‍മിക്സ് കയറ്റിയ വാഹനം മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു.
തരുവണ- നിരവില്‍പ്പുഴ റോഡ് ടാറിങിനായി മീനങ്ങാടിയില്‍ നിന്നും കൊണ്ടു വരികയായിരുന്ന ലോറിയാണ് തരുവണയില്‍ വെച്ച് ഇന്നലെ ഉച്ചയോടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. വാഹനത്തിന്റെ ഭാരം തിട്ടപ്പെടുത്തി മാത്രമെ കൊണ്ടുപോകാവൂയെന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് മണിക്കൂറുകളോളം വാഹനം നിര്‍ത്തിയിടുകയായിരുന്നു. തരുവണയില്‍ നിന്നും ഭാരം തിട്ടപ്പെടുത്താനായി വൈത്തിരി കല്‍പ്പറ്റ വരെ പോവണമെന്നിരിക്കെ 110 ഡിഗ്രി ചൂടില്‍ മാത്രം ഉപയോഗിക്കേണ്ട മിക്സിങ് തണുത്തു പോവുമെന്നറിയിച്ചിട്ടും ഉദ്യോഗസ്ഥന് വാഹനം പോവാന്‍ അനുവദിച്ചില്ല. ഒരു മണിക്കൂറോളം കഴിഞ്ഞാണ് ചാര്‍ജ്ജ് ഷീറ്റ് നല്കി വാഹനം പോവാന്‍ അനുവദിച്ചത്. ടാറിങിനായി മിക്സിങ് ഉപയോഗിക്കാനാകാതെ വരുമെന്നതിനാല്‍ പിന്നീട് വാഹനത്തിലെ ടാര്‍മിക്സ് തിരിച്ച് മീനങ്ങാടിയിലേക്ക് തന്നെ വിടുകയായിരുന്നു. വാഹന പരിശോധനാ വിവരമറിഞ്ഞ് തുടര്‍ന്ന് വന്ന മിക്സിങ് നിറച്ച വാഹനങ്ങളും വഴിയില്‍ നിര്‍ത്തിയതോടെ രണ്ട് മണിക്കൂറോളം ടാറിങ് പ്രവൃത്തികള്‍ തടസപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയിലധികമായി മുടങ്ങിക്കിടന്നിരുന്ന ടാറിങ് പ്രവൃത്തി ചൊവ്വാഴ്ചയാണ് പുനരാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."