മലേഷ്യന്‍ ലമണ്‍ ട്രീസ് നാരങ്ങ കൃഷിയുമായി വിബിനും കുടുംബവും
മാനന്തവാടി: തിരുനെല്ലിയിലെ ചേകാടി ആത്താറ്റിലെ വിബിനും കുടുംബവുമാണ് പുതിയ കൃഷി രീതിയിലേക്ക് ചുവട് മാറ്റിയത്.
മലേഷ്യന്‍ ലമണ്‍ ട്രീസ് എന്ന നാരങ്ങ കൃഷിയാണ് ഇവര്‍ പരീക്ഷിക്കുന്നത്. കേരളാ ആഗ്രോ പ്ലാന്റേഷന് കമ്പനിയുമായി 12 വര്‍ഷത്തെ കരാറുണ്ടാക്കിയാണ് ആത്താറ്റിലെ കുടുംബം ഒരേക്കര്‍ സ്ഥലത്ത് വിദേശ രാജ്യങ്ങളില്‍ വന്‍ വിലപിടിപ്പുള്ള ലമണ്‍ കൃഷിയിറക്കിയത്. 400 ചെടികളാണ് ഒരേക്കര്‍ നിലത്തില്‍ ഇവര്‍ പരീക്ഷണത്തിന് തയാറാക്കി നട്ടിട്ടുള്ളത്. ഒന്നര വര്‍ഷം കൊണ്ട് ഒരു ചെടിയില്‍ 5000 രൂപയുടെ വരുമാനം ലഭിക്കുമെന്നും കായകള്‍ കമ്പനി തന്നെ നേരിട്ടെടുക്കുമെന്ന കരാര്‍ വ്യവസ്ഥയുമുണ്ടെന്ന് കമ്പനിയുടെ സോണല്‍ മാനേജര്‍ ദിനേശ് പറഞ്ഞു. പുല്‍പ്പള്ളി കേന്ദ്രീകരിച്ചാണ് കമ്പനി പ്രവര്‍ത്തനം. ഇതിന് പുറമെ ഫാഷന്‍ ഫ്രൂട്ട്, ചക്ക ഉല്പാദനം എന്നിവയും കൃഷി ചെയ്യുന്നുണ്ട്. നിലവില്‍ 40 രൂപക്ക് ഫാഷന്‍ ഫ്രൂട്ട് ഇവര്‍ നേരിട്ട് എടുക്കുന്നുണ്ട്. വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ നെല്‍കൃഷി ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും കുരുമുളക് കൃഷിപാടെ നശിക്കുന്ന സാഹചര്യത്തിലാണ് പുതിയ കൃഷിയിലേക്കിറങ്ങിയതെന്ന് വിബിന്റെ ഭാര്യ രശ്മി പറഞ്ഞു. വിബിന്റെ സഹോദരി പ്രിയ, പിതാവ് രാമചന്ദ്രന് എന്നിവരുടെ കൂട്ടായ്മയിലാണ് മലേഷ്യന്‍ ലമണ്‍ ട്രീസ്കൃഷിയിറക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."