HOME
DETAILS

അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ യോഗം ഇന്ന്

  
backup
August 07 2016 | 20:08 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b0%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b1


കോതമംഗലം: മാതിരപിളളിയിലെവീട്ടമ്മ ഷോജി പട്ടാപകല്‍ അതിദാരുണമായി കൊല്ലപ്പെട്ടിട്ട് ഇന്നേക്കു നാലു വര്‍ഷം തികയുന്നു. ഇതുവരെയും ഘാതകരെ കണ്ടു പിടിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്തില്‍ ഇന്ന് പ്രതിഷേധയോഗം സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് അഞ്ചിനു മാതിരപിള്ളി കവലയില്‍ നടക്കുന്ന പ്രതിഷേധയോഗം ആന്റണി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എ.വി ഗോപലന്‍ അധ്യക്ഷതവഹിക്കും.
നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നതും പെരുംമ്പാവൂരിലെ ജിഷ സംഭവവുമായി ഏറെ സമാനതകളുള്ളതുമായ ഷോജിയുടെ കൊലയാളിയെ കണ്ടെത്തുന്നതിനുള്ള പൊലിസ് നീക്കം ഇപ്പോഴും തുടങ്ങിയിടത്തുതന്നെ. ഈ സംഭവത്തില്‍  കൃത്യം നടത്തിയരെക്കുറിച്ച് യാതൊരു വിധ സൂചനയും ഇതുവരെ പൊലിസിന് ലഭിച്ചിട്ടില്ല. മാതിരപ്പിള്ളി വിളയാല്‍ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജി (34) 2012 ഓഗസ്റ്റ് എട്ടിന് രാവിലെ 10.15 നും 10.45 നും ഇടയിലാണ്  ദാരുണമായി കൊല്ലപ്പെട്ടത്. പന്ത്രണ്ടു മണിയോടെയാണു സംഭവം പുറലോകം അറിയുന്നത്. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്നനിലയില്‍ ഇവരുടെ ഇരുനിലവീടിനുള്ളിലെ ഉപയോഗിക്കാതെ കിടന്നിരുന്ന മുറിയില്‍ പായില്‍ മലര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു ജഡംകണ്ടെത്തിയത്.
ഭര്‍ത്താവ് ഷാജി, മൃതദേഹം ആദ്യം കണ്ട നിര്‍മാണത്തൊഴിലാളികള്‍ എന്നിവരെ കേന്ദ്രീകരിച്ച് മാസങ്ങളോളം പൊലിസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെകണ്ടെത്താന്‍ സഹായകമായ ഒരുവിവരവും ലഭിച്ചില്ല. പൊലിസിന്റെ അന്വേഷണം ശരിയയായ ദിശയിലല്ല പോകുന്നതെന്നും, അന്വേഷണം തൃപ്തികരമല്ലന്നും ഷോജിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനോ സി.ബി.ഐയ്‌ക്കോ  കൈമാറണമെന്നാവശ്യപ്പെട്ട് ഷോജിയുടെ ബന്ധുക്കള്‍ അന്നത്തെ അഭ്യന്തരവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണനെ സമീപിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട സാഹചര്യ തെളിവുകളെല്ലാം തന്നെ വിരല്‍ ചൂണ്ടുന്നത് ഷോജിയുടെ ഭര്‍ത്താവ് ഷാജിയിലേക്കായിരുന്നു.
ഷോജിയുടെ കൊലപാതകത്തിന്  കാരണം  ഭര്‍ത്താവ് ഷാജിയും ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയുമാണെന്നും ഷോജിയുടെ ബന്ധുക്കള്‍ കൊല നടന്ന ദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥരോടും   മാധ്യമപ്രവര്‍ത്തകരോടും  പറഞ്ഞിരുന്നു.സംഭവമറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയത് ഒരു ട്രാഫിക് പൊലിസുകാരനാണ്. നാട്ടുകാരെ അകറ്റി നിര്‍ത്തുന്നതില്‍ ഇയാള്‍ നിസ്സഹായനായിരുന്നു. സംഭവസ്ഥലത്തുനിന്നു പ്രാഥമികമായി കിട്ടേണ്ടിയിരുന്ന തെളിവുകള്‍ അങ്ങനെ നശിപ്പിക്കപ്പെട്ടു. പൊലിസ് നായയെ കൊണ്ടുവരുന്നതിലും അന്വേഷണസംഘം മടികാണിച്ചു.
സംഭവം നടന്നതിനു പിറ്റേന്നു സംസ്‌കാരം കഴിഞ്ഞ് ജനങ്ങള്‍ പിരിഞ്ഞുപോയതിനുശേഷമാണ്   ഡോഗ് സ്‌ക്വാഡ്  സംഭവസ്ഥലത്തെത്തിയത്. നായ വീട്ടിനുള്ളില്‍ കടന്ന് ഒന്നാം നിലയില്‍ എത്തിയശേഷം ഗോവണി വഴി പുറത്തുവന്ന് അവിടെനിന്ന് അടുത്ത പുരയിടത്തിലും പിന്നീട് കൊറിയാമല റോഡിലൂടെയും അല്‍പദൂരം ഓടിയശേഷം മടങ്ങിവന്നു. ഇതില്‍നിന്ന് അന്വേഷണത്തിനു പുതിയ ദിശയൊന്നും തെളിഞ്ഞുകിട്ടിയില്ല. പിന്നീട് ക്രൈബ്രാഞ്ച് സംഘം കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തിയെങ്കിലും കേസില്‍ യാതൊരു വിധ പുരോഗതിയും  നാളിതുവരെ ഉണ്ടായിട്ടില്ല. കേസ് തെളിയിക്കാന്‍ പ്രഗല്‍ഭരായ അന്യോഷണ ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കണമെന്നാവശ്യപ്പെട്ട്  ആക്ഷന്‍ കൗണ്‍സില്‍ മുഖ്യ മന്ത്രിക്ക് ഭീമ ഹര്‍ജി നല്‍കും.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago