നവോത്ഥാന ചിത്രകലാ ക്യാംപ് ആരംഭിച്ചു
ആലപ്പുഴ : കേരള നവോത്ഥാനം പ്രമേയമാക്കി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ചിത്രകലാ ക്യാംപ് കോഴിക്കോട് മാനാഞ്ചിറ മൈതാനത്തിനോട് ചേര്‍ന്നുള്ള അന്‍സാരി പാര്‍ക്കില്‍ ആരംഭിച്ചു. അക്കാദമിയുടെ കോഴിക്കോട് ആര്‍ട് ഗാലറിയില്‍ രാവിലെ 10.30ന് കരിവെള്ളൂര്‍ മുരളി ക്യാംപ് ഉദ്ഘാടനം ചെയ്തു. അധ:സ്ഥിതരോടുള്ള അടങ്ങാത്ത ദയയാണ് ഒരാളെ മഹത്വത്തിലേക്കെത്തിക്കുന്നത് അല്ലാതെ പാണ്ഡിത്യമല്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിലനിന്നിരുന്ന നിരവധി അനാചാരങ്ങളെ കുറിച്ച് സുദീര്‍ഘമായി സംസാരിച്ച അദ്ദേഹം ജന്മം കൊണ്ട് ലഭിക്കേണ്ടതല്ല അധികാരങ്ങളെന്നും ജാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യരെ തരംതിരിക്കുന്നതിനു പകരം അധ്വാനം അന്തസ്സായി പരിഗണിക്കപ്പെടണമെന്നും അഭിപ്രായപ്പെട്ടു. മാറുന്ന കാലത്തിന്റെ ജീവിതബോധം സ്വാംശീകരിക്കാനാവുന്നില്ലെങ്കില്‍ നവോത്ഥാനത്തെ കുറിച്ചറിയണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അക്കാദമി നിര്‍വാഹകസമിതി അംഗം പോള്‍ കല്ലാനോട് അധ്യക്ഷനായ ചടങ്ങില്‍ നിര്‍വാഹക സമിതി അംഗം എബി എന്‍. ജോസഫ്, മാനേജര്‍ എ.എസ്. സുഗതകുമാരി എന്നിവര്‍ സന്നിഹിതരായിരുന്നു.
സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നവോത്ഥാന മൂല്യങ്ങളുടെ മഹിമ ചോരാതെ ജനങ്ങളെ ഉണര്‍ത്താനും ജനാധിപത്യ മൂല്യങ്ങളെ മുറുകെ പിടിച്ച് സമൂഹത്തെ മുന്നോട്ട് നയിക്കാനും ചിത്രകലയ്ക്കാകുമെന്ന ആശയത്തെ തുടര്‍ന്നാണ് അക്കാദമി സംസ്ഥാനതല ചിത്രകലാ ക്യാംപ് സംഘടിപ്പിക്കുന്നത്. നവംബര്‍ 29ന് കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ക്യാംപ് സന്ദര്‍ശിക്കും. പ്രശാന്ത് ഒളവിലം, തങ്കരാജന്‍ വി.വി, ബിനുകുമാര്‍ വി., ശരവണ്‍ ബോധി, റോയ് കെ. ജോണ്‍, ടിനു കെ.ആര്‍., ഷാജി സി.കെ., ഉത്തര രമേഷ്, രമേശന്‍ എം., പ്രസന്നന്‍ സി.പി., നന്ദു കൃഷ്ണ പി., രാമചന്ദ്രന്‍, ശെല്‍വന്‍ മേലൂര്‍, ജീവന്‍ചി, രാജേഷ് മണിമല, ജെയിന്‍ ജോസഫ്, സത്യനാഥ് എ., രാജേഷ് ട്വിങ്കിള്‍, ബിജുകുമാര്‍ ആര്‍., ഗോവിന്ദന്‍ കണ്ണപുരം എന്നിവരാണ് ക്യാംപില്‍ പങ്കെടുക്കുന്നത്. ക്യാംപ് ഡിസംബര്‍ ഒന്നിന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."