പാതയോരത്തെ തണല്‍മരങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു
ഹരിപ്പാട്: സാമൂഹിക വനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായിപാതയോരങ്ങളില്‍ വച്ചുപിടിപ്പിച്ച മരങ്ങള്‍ റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നു. വനം, തദ്ദേശസ്വയംഭരണം, പൊതുമരാമത്ത്എന്നീ വകുപ്പുകള്‍ സംയുക്തമായിട്ടാണ് പാതയോരത്ത് തണല്‍പദ്ധതി നടപ്പാക്കുന്നത്. മഹാഗണി, സില്‍വര്‍ഓക്ക്, തേക്ക്, ഇലഞ്ഞി, കണിക്കൊന്ന, മണിമരുത്, നീര്‍മരുത്, ആര്യവേപ്പ്, കുമ്പിള്‍, നെന്‍മേനി, വാക എന്നീ വൃക്ഷങ്ങളാണ് പാതയോരത്ത് കൂടുതലായി വച്ച് പിടിപ്പിക്കുന്നത്. ഈ മരങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്തതിനാല്‍ പലതും നിലംപൊത്താവുന്ന നിലയിലുമാണ്.
മരങ്ങള്‍ വൈദ്യുതിലൈനിന് മുകളിലായതിനാല്‍ ഏതു നിമിഷവും അപകടംഉണ്ടാകാവുന്ന അവസ്ഥയിലുമാണ്. വീയപുരം,പായിപ്പാട്,എടത്വ , കരുവാറ്റ എന്നിവിടങ്ങളില്‍മ ാസങ്ങള്‍ക്ക് മുമ്പ് വഴിയോരത്തെ മരങ്ങള്‍ നിലംപതിച്ചിരുന്നു. വളരെ തിരക്കുള്ള ഈ റോഡില്‍ സെക്കന്റുകള്‍ വ്യത്യാസത്തിലാണ് നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നത് . മരങ്ങള്‍ നിലംപതിച്ചാല്‍ വൈദ്യുതിബന്ധം പുനസ്ഥാപിക്കാന്‍ ആഴ്ചകളോളം വേണ്ടിവരും. ഗതാഗതതടസം നീക്കാന്‍ ദിവസങ്ങളും. മാത്രമല്ല റവന്യു, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, പൊലിസ്, ഫയര്‍ഫോഴ്‌സ് വൈദ്യുതിവകുപ്പ് എന്നിവയുടെ സംയുക്ത പരിശ്രമംകൊണ്ട് മാത്രമെ പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയുകയുള്ളു.
വീയപുരം,ഹരിപ്പാട് , പള്ളിപ്പാട്, ഡാണാപ്പടി, കാര്‍ത്തികപ്പള്ളി , കരുവാറ്റ , കെ.വി ജെട്ടി, നങ്ങ്യാര്‍ കുളങ്ങര, താമല്ലാക്കല്‍, തോട്ടപള്ളി എന്നിവിടങ്ങളില്‍ റോഡരികില്‍ നില്‍ക്കുന്ന തണല്‍മരങ്ങള്‍ അപകട ഭീതി ഉയര്‍ത്തുന്നു. ഇടറോഡുകളിലുള്ള മരങ്ങളുടെ അവസ്ഥയും വിഭിന്നമല്ല. അപകടഭീഷണി ഉയര്‍ത്തിനില്‍ക്കുന്ന മരങ്ങള്‍ക്കുപകരം ചില കെട്ടിടങ്ങള്‍ക്ക് മറവുണ്ടാക്കുന്ന തണല്‍ വൃക്ഷങ്ങള്‍ മുറിച്ചുമാറ്റുന്നതിന് പൊതുമരാമത്ത് വകുപ്പ് ഒത്താശചെയ്തുകൊടുക്കുന്നതായും ആക്ഷേപമുണ്ട്. രാഷ്ട്രീയ ഇടപെടലാണ് സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ മടികാട്ടുന്നതെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."