കൊഴിഞ്ഞു പോക്ക് സമാജ്വാദി പാര്‍ട്ടിയിലും; രണ്ട് എം.എല്‍.എമാര്‍ രാജി വെച്ചു
ലക്നോ: കൊഴിഞ്ഞു പോക്ക് ഭീഷണിയില്‍ കോണ്‍ഗ്രസിന്റെ അന്ധാളിപ്പ് വിട്ടും പോകും മുന്‍പ് സമാജ്വാദി പാര്‍ട്ടിയിലും രാജി. ഇന്ന് രണ്ട് എം.എല്‍.എമാര്‍ രാജി വെച്ചു. ബുക്കാന് നവാബ്, യശ്വന്ത് സിങ് എന്നിവരാണ് രാജി വെച്ചത്.
ബി.ജെ.പി അധ്യക്ഷന്‍ ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിനെത്തിയ സമയത്താണ് ഇവരുടെ രാജ്യെന്നത് ഏറെ ശ്രദ്ധേയമാണ്. ബുക്കാന് നവാബിന്റെ മോദി പ്രശംസയും ഇതോടൊപ്പം കൂട്ടിവായിക്കാമെന്നാണ് നിരീക്ഷണം. വളരെ മികച്ച ഭരണമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കാഴ്ച വെക്കുന്നതെന്ന് രാജിക്കു ശേഷം നവാബ് പ്രതികരിച്ചു. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്ക്കും വികസനമെന്ന ആദിത്യനാഥിന്റെ മുദ്രാവാക്യവും അദ്ദേഹം എടുത്തു പറഞ്ഞു.
മുലായം സിങ്ങുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് നവാബ്.
അതേസമയം, എം.എല്‍.എമാരുടെ രാജിക്കു പിന്നില്‍ ബി.ജെ.പിയാണെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ബിഹാറു മുതല്‍ ഉത്തര്‍പ്രദേശ് വരെ ബി.ജെ.പി രാഷ്ട്രീയ അഴിമതി നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."