ഊട്ടുപുരയില്‍ കല്ലുകടി: കഴിക്കാന്‍ പാത്രമില്ല ഇരിക്കാന്‍ കസേരകളും
നെയ്യാറ്റിന്‍കര: ഭക്ഷണം കഴിക്കാന്‍ ആവശ്യത്തിന് പാത്രമില്ല, ഇരിക്കാന്‍ സംവിധാനവും കൈ കഴുകാന്‍ പൈപ്പുമില്ല. കലോത്സവ വേദിയിലെ ഊട്ടു പുരയില്‍ ഒന്നാം ദിനം തന്നെ കല്ലുകടി.
കലോത്സവ ചിലവ് ചുരുങ്ങിയപ്പോള്‍ ഭക്ഷണം പാത്രത്തിലായി. പാത്രം കിട്ടാതെ കുട്ടികളും പാത്രം കഴുകി എത്താതെ തൊഴിലാളികളും വലഞ്ഞു.
റവന്യു കലോത്സവത്തിന്റെ ഒന്നാം ദിവസമായ ഇന്നലെ ഗേള്‍സ് എച്ച്.എസ്.എസ് സ്കൂളില്‍ തയാറാക്കിയ താല്കാലിക പന്തലിലെ ഭക്ഷണ ശാലയില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി തയാറാക്കി ഭക്ഷണം വിളംബിയത് സ്റ്റീല്‍ പാത്രത്തിലായിരുന്നു.
അയ്യായിരത്തോളം പേര്‍ക്കായി ഭക്ഷണം തയാറാക്കിയെങ്കിലും ഭക്ഷണം ഇരുമ്പ് പ്ലേറ്റില്‍ നല്‍കിയത് പരാതിക്കിടയാക്കി. ഒരേ സമയം നൂറുകണക്കിന് പേര് കഴിച്ച് കഴിഞ്ഞ പ്ലേറ്റ് വൃത്തിയാക്കുവാന്‍ സാധിക്കാതെ തൊഴിലാളികള്‍ കുഴഞ്ഞു.
മൂന്ന് തൊഴിലാളികള്‍ മാത്രമായിരുന്നു ഈ ജോലി ചെയ്തിരുന്നത്. പാത്രം വൃത്തിയാക്കി നല്കാന് സാധിക്കാതെ പാത്രം കുമിഞ്ഞ് കൂടി.
തുടര്‍ന്ന് ആഹാരം കഴിക്കുന്നവര്‍ തന്നെ പാത്രം വൃത്തിയാക്കണമെന്ന് നിര്‍ദ്ദേശം വന്നു. പാത്രം കഴുകാന്‍ മതിയായ പൈപ്പ് സൗകര്യം ഇല്ലാതെ രക്ഷിതാക്കളും വിദ്യാഥികളും വലഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."