HOME
DETAILS

മന്ത്രി ജലീല്‍ സര്‍വകലാശാലകളുടെ അന്തകനാകുന്നെന്ന് പ്രതിപക്ഷം

  
backup
November 19 2019 | 05:11 AM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%9c%e0%b4%b2%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6

 

 

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ സര്‍വകലാശാലകളുടെ അന്തകനാകുന്നെന്നും കേരള സര്‍വകലാശാലയില്‍ നടന്ന മോഡറേഷന്‍ തട്ടിപ്പ് സിറ്റിങ്ങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു.
കേരള സര്‍വകലാശാലയിലെ മോഡറേഷന്‍ തട്ടിപ്പ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ തയാറായ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
കേരള സര്‍വകലാശാലയിലെ മോഡറേഷന്‍ തട്ടിപ്പ് ചൂണ്ടിക്കാട്ടി റോജി എം.ജോണ്‍ ആണ് പ്രതിപക്ഷത്തുനിന്നും അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കിയത്. മാര്‍ക്ക് തിരുത്തല്‍ സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ സര്‍വകലാശാലയിലെ ഔദ്യോഗിക രജിസ്റ്ററില്‍ മാര്‍ക്ക് തിരുത്തുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും റോജി എം.ജോണ്‍ പറഞ്ഞു.
ഏത് തട്ടിപ്പു കേസിലെ പ്രതിയുടെ വീട്ടില്‍ പോയാലും കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസ് ഉണ്ടാകും എന്ന അവസ്ഥയാണ് ഇപ്പോള്‍.
ആസൂത്രിതമായ ക്രമക്കേടാണ് നടത്തിയിരിക്കുന്നത്. ഈ തട്ടിപ്പിലൂടെ എത്ര വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിച്ചു, എത്ര പേര്‍ക്കു ജോലി ലഭിച്ചു, എത്രപേര്‍ ഉന്നത വിദ്യാഭ്യാസത്തിനു പോയി എന്നെല്ലാം കണ്ടെത്തേണ്ടതുണ്ട്.
പരീക്ഷയില്‍ തോറ്റ ഇഷ്ടക്കാരെ വിജയിപ്പിക്കാന്‍ കംപ്യൂട്ടര്‍ ശൃംഖലയില്‍ കടന്നുകയറി ക്രമക്കേട് നടത്തി. സി.പി.എം സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ് ഈ തട്ടിപ്പുകള്‍ക്കു പിന്നില്‍.
വലിയ മാഫിയാ ശൃംഖലയാണ് ഇതിനു പിന്നിലെന്നും കുറ്റക്കാരെ കണ്ടെത്താന്‍ സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം ആവശ്യമാണെന്നും റോജി എം.ജോണ്‍ പറഞ്ഞു. തന്ത്രപരമായ തട്ടിപ്പാണ് കേരള സര്‍വകലാശാലയില്‍ നടന്നിരിക്കുന്നതെന്നും തട്ടിപ്പില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി മറുപടി നല്‍കി. അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  19 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  19 days ago