HOME
DETAILS
MAL
ഇന്ത്യയോട് അഭയം തേടി പാക് എം.ക്യു.എം സ്ഥാപകന്‍
backup
November 19 2019 | 05:11 AM
ലണ്ടന്‍: ബ്രിട്ടനില്‍ പ്രവാസജീവിതം നയിക്കുന്ന പാകിസ്താനിലെ മുത്തഹിദെ ഖൗമി മൂവ്മെന്റ് (എം.ക്യു.എം) സ്ഥാപകന്‍ അല്‍ത്താഫ് ഹുസൈന് തനിക്കും സഹപ്രവര്‍ത്തകര്‍ക്കും ഇന്ത്യയില്‍ അഭയം നല്‍കണമെന്ന് പ്രധാനമന്ത്രി മോദിയോട് അഭ്യര്‍ഥിച്ചു. ചുരുങ്ങിയത് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസ് നടത്താനുള്ള സാമ്പത്തികസഹായമെങ്കിലും നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
അയോധ്യ കേസിലെ സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത പാക് നേതാവാണ് അല്‍ത്താഫ്. 67കാരനായ അദ്ദേഹം ഇന്ത്യ അഭയം നല്കിയാല് താന്‍ രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്ന് ഉറപ്പുനല്‍കി. പ്രസംഗത്തിലൂടെ പാകിസ്താനില്‍ ഭീകരതയ്ക്ക് പ്രോല്‍സാഹനം നല്‍കിയെന്നാരോപിച്ച് ലണ്ടനില്‍ വിചാരണ നേരിടുകയാണ് ഇയാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."