ടൈല്‍ തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ച സംഭവം: പുനരനേ്വഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
മലപ്പുറം: മുന്നിയൂര്‍ സ്വദേശി കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ ടൈല്‍ കഷണം തൊണ്ടയില്‍ കുരുങ്ങി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ പുനരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. കോഴിക്കോട് സിറ്റിപോലിസ് കമ്മിഷണര്‍ ഒരു മാസത്തിനുള്ളില്‍ ഇക്കാര്യം പരിശോധിച്ച് നിയമാനുസൃതമായി തീരുമാനമെടുക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശം നല്‍കി.
മലപ്പുറം വെളിമുക്ക് കാരക്കാട് വീട്ടില്‍ മുഹമ്മദ് ഫൈസലാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 10ന് മരണപ്പട്ടത്. സഹോദരന്‍ ഷംസുദീന്‍ പള്ളിയാളി നല്‍കിയ പരാതിയിലാണ് നടപടി. മാര്‍ച്ച് ആറിനാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഫൈസലിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചത്.കമ്മിഷന്‍ സിറ്റി പൊലിസ് കമ്മീഷണറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി.
മരണപ്പെട്ട ഫൈസല്‍ സൈക്കോസിസ് രോഗിയായിരുന്നുവെന്നും എന്ത് കിട്ടിയാലും വായ്ക്കുള്ളില്‍ ഇടുന്ന പ്രകൃതക്കാരനായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറുന്നു. വാര്‍ഡിനുള്ളില്‍ നിന്നും കിട്ടിയ ടൈല്‍ കഷണം വായിലേക്കിട്ടപ്പോള്‍ തൊണ്ടയില്‍ കുരുങ്ങിയതാണ് അപകട കാരണമെന്ന് റിപ്പോര്‍ട്ടിലുള്ളത്. അതേസമയം റിപ്പോര്‍ട്ട് വ്യാജമാണെന്ന് ഫൈസലിന്റെ പിതാവ് വാദിച്ചു. തന്നില്‍ നിന്നും പൊലിസ് മൊഴിയെടുത്തിട്ടില്ല. ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് മരണകാരണം. ഉത്തരവാദികളെ രക്ഷിക്കാനാണ് പൊലിസ് ശ്രമിക്കുന്നത്.
മാനസികാരോഗ്യ കേന്ദ്രത്തില്‍ സവിശേഷതയുള്ള അന്തേവാസികള്‍ക്ക് ലഭിക്കേണ്ട കരുതലും സംരക്ഷണവും ഉണ്ടായിരുന്നോ എന്ന് വിലയിരുത്തപ്പെടണമെന്ന് കമ്മിഷന്‍ ഉത്തരവില്‍ നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."