അപകട ബോധവല്‍ക്കരണവുമായി തമിഴ്‌നാട് സ്വദേശിയുടെ പോസ്റ്റര്‍ പ്രദര്‍ശനം
കൊണ്ടോട്ടി:റോഡ് അപകടങ്ങളില്‍ പെട്ടവരെ ജീവിതത്തിലേക്ക് കൊണ്ടുവരാനുളള പ്രാഥമിക ശുശ്രൂഷയും മനുഷ്യത്വവും വരച്ച് കാട്ടി തമിഴ്‌നാട് സ്വദേശി നിസാര്‍ സേട്ടിന്റെ പോസ്റ്റര്‍ പ്രദര്‍ശനം.കൊണ്ടോട്ടി പൊലിസ് സ്റ്റേഷന്‍ പരിസരത്താണ് അപകടങ്ങളില്‍ പെട്ടവരെ രക്ഷപ്പെടുത്തുന്ന ബാനറുകളും പോസ്റ്ററുകളും പൊതുമധ്യത്തില്‍ പ്രദര്‍ശിപ്പിച്ച് നിസാര്‍ സേട്ട് മാതൃകയായത്.
ഓരോ അപകടങ്ങളില്‍ പെടുന്നവരേയും എങ്ങിനെ പ്രാഥമിക സുശ്രൂഷ നല്‍കി രക്ഷപ്പെടുത്തണമെന്ന് ചിത്രങ്ങള്‍ സഹിതം വിശദീകരിച്ചാണ് നിസാര്‍ സേട്ട് ബോധവല്‍ക്കരിക്കുന്നത്.ഊട്ടി സ്വദേശിയായി നിസാര്‍ സേട്ട് കുടംബമായി കോഴിക്കോട്ടാണ് താമസം.17 വര്‍ഷമായി കോഴിക്കോട് ട്രോമ കെയര്‍ വളണ്ടിയറായ നിസാര്‍ സേട്ട് എന്ന നിസാര്‍ ഭായ് കേരളത്തിലും തമഴ്‌നാട്ടിലുമായി തന്റെ കൊച്ചു സ്‌കൂട്ടറില്‍ പോസ്റ്റര്‍ പ്രദര്‍ശനത്തിലൂടെ പൊതുജനങ്ങളെ ഉദ്‌ബോധനം നടത്തി മുന്നേറുകയാണ്.റോഡ് അപകടങ്ങള്‍ തൊട്ട് പാമ്പു കടിയേല്‍ക്കുമ്പോള്‍ വരെ നല്‍കേണ്ട പ്രാഥമിശുശ്രൂഷകളാണ് നിസാര്‍ ഭായ് പോസ്റ്റര്‍ പ്രദര്‍ശനത്തിലൂടെ വിവരിക്കുന്നത്.
കടകളുടെ ഷട്ടര്‍ ലോക്ക് നിര്‍മാണത്തിലൂടെ കുടംബം പുലര്‍ത്തുന്ന നിസാര്‍ ഭായ് പ്രതിഫലം കൂടാതെ നിസ്വാര്‍ത്ഥ സേവനമായാണ് ഓരോ കവലുകളിലുമെത്തുന്നത്.റോഡുകളും,ബസ്റ്റാന്‍ഡുകളും ശുചീകരിക്കല്‍,തെരുവില്‍ കഴിയുന്നവരെ കുളിപ്പിച്ച് വൃത്തിയാക്കല്‍ തുടങ്ങി നിരവധി സേവനങ്ങളുമായാണ് ജന്മം കൊണ്ട് തമഴ്‌നാട്ടുകാരനും കര്‍മ്മം കൊണ്ട് കേരളയീനായ നിസാര്‍ ഭായിയുടെ ജീവിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."