ട്രാക്ടര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ച സംഭവം: നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്കു പരാതി
അന്തിക്കാട്: എറവ് കൊടയാട്ടി കോള്‍ പടവില്‍ ഗെയ്‌ലിനായി തീര്‍ത്ത കുഴിയില്‍ ട്രാക്ടര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ നരഹത്യക്കു കേസെടുക്കണമെന്നു പരാതി. ഇതരസംസ്ഥാന തൊഴിലാളിയായ ഡ്രൈവര്‍ മരിച്ചത് മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിക്കാത്തതിനാലാണെന്ന് ആരോപണം. റെയ്ല്‍, പടവ് കമ്മിറ്റി, റവന്യൂ അധികൃതര്‍ എന്നിവര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ടു ഹൈക്കോടതി റജിസ്ട്രാര്‍ അടക്കമുള്ളവര്‍ക്കു പരാതി നല്‍കി. നവംബര്‍ 20ന് ട്രാക്ടര്‍ തല കീഴായി മറിഞ്ഞ് ഡ്രൈവര്‍ ബംഗാള്‍ സ്വദേശി രാജു മണ്ഡല്‍ (24)വാണ് മരിച്ചത്.
അപകടകാരണം സൂചന ബോര്‍ഡുകളും മറ്റും സ്ഥാപിക്കാത്തതിനാലാണെന്നു ആരോപിച്ചാണ് പൊതു പ്രവര്‍ത്തകനായ കെ. വേണുഗോപാല്‍ ഹൈക്കോടതി റജിസ്ട്രാര്‍ അടക്കമുള്ളവര്‍ക്കു പരാതി അയച്ചത്.
ഇവരുടേതു ഗുരുതരമായ വീഴ്ചയായി കാണണമെന്നു പരാതിയില്‍ പറയുന്നു. മറ്റു കോള്‍ പടവുകളിലും ജനവാസ മേഖലയിലും ഗെയ്ല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഗെയ്‌ലിന്റെ ഉദാസീനതയും അനാസ്ഥയും മൂലം നടന്ന അപകടമാണെന്നും ഇവരെ പ്രതി ചേര്‍ത്തു അന്വേഷണം നടത്തണമെന്നും വേണുഗോപാല്‍ നല്‍കിയ പരാതിയില്‍ അവശ്യപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പ് നല്‍കുന്നതിനുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാതെയും നിര്‍ദേശം നല്‍കാതെയും വീഴ്ച വരുത്തിയ എറവ് കൊടയാട്ടി പടവ് കമ്മിറ്റിക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണം.
ഗെയ്‌ലിനു വേണ്ടി സ്ഥലം ഏറ്റെടുത്തു നല്‍കുന്നതും നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്ന റവന്യൂ അധികൃതര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും വേണുഗോപാലിന്റെ പരാതിയില്‍ പറയുന്നു.
ഹൈക്കോടതി റജിസ്ട്രാര്‍, സി.ജി പി, റവന്യൂ സെക്രട്ടറി, ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ, തൃശൂര്‍ റൂറല്‍ എസ്.പി, അന്തിക്കാട് എസ്.എച്ച്.എ ന്നിവര്‍ക്കാണ് പരാതി നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."