കമലും രജനികാന്തും ഒന്നിക്കുന്നു, പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് വഴി തുറക്കുമോ?
ചെന്നൈ: നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യവുമായി സഖ്യത്തിനുള്ള സാധ്യതകളെക്കുറിച്ച് വ്യക്തമായ സൂചന നല്‍കി രജനികാന്ത്. തമിഴ് ജനതയുടെ ക്ഷേമത്തിനു വേണ്ടി കമല്‍ഹാസനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടി വന്നാല്‍ തീര്‍ച്ചയായും അങ്ങനെ ചെയ്യുമെന്നാണ് രജനികാന്ത് വ്യക്തമാക്കിയത്.
44 വര്‍ഷമായി സൗഹൃദം തുടരുകയാണെന്നും തമിഴ്നാടിന്റെ വികസനത്തിന് ആവശ്യമെങ്കില്‍ രജനികാന്തുമായി ഒരുമിക്കുമെന്നും നേരത്തെ കമല്‍ഹാസനും പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണം ആരായവേ ആണ് കമല്‍ഹാസനുമായുള്ള സഖ്യസാധ്യതകളെക്കുറിച്ച് വ്യക്തമായ സൂചന നല്‍കി രജനികാന്തിന്റെ പ്രതികരണം. സ്വന്തമായി രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കുമെന്നും 2021ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനികാന്ത് വ്യക്തമാക്കിയ സാഹചര്യത്തില്‍ തമിഴ് നാട് രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങളുണ്ടാക്കാന്‍ ഈ സഖ്യസാധ്യത തെളിഞ്ഞാല്‍ വഴിയൊരുങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് പരമ്പരാഗതമായ രാഷ്ട്രീയപാര്‍ട്ടികളെ ബാധിക്കാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."