മോഹനന്റെ കുടുംബത്തിന് വീടൊരുങ്ങി
പൂച്ചാക്കല്‍: വൃക്കരോഗത്തെ തുടര്‍ന്ന് മരണമടഞ്ഞ സഹപ്രവര്‍ത്തകന്റെ കുടുംബത്തിന് പ്രിയദര്‍ശിനി ഭവനം.
അരൂക്കുറ്റി കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയാണ് സെക്രട്ടറിയായിരുന്ന അരൂക്കുറ്റി പഞ്ചായത്ത് വടുതല കൊടിയന്‍ തറയില്‍ മോഹനന്റെ കുടുംബത്തിനാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്.മോഹനന്‍ ഏതാനും മാസങ്ങള്‍ മുമ്പ് വൃക്കരോഗം ബാധിച്ച് മരണപ്പെട്ടിരുന്നു.
രോഗിയായ ഭാര്യയും വിവാഹപ്രായ മകളും പ്ലാസ്റ്റിക് മേഞ്ഞ കുടിലിലായിരുന്നു താമസിച്ചിരുന്നത്.ഈ ദയനീയാവസ്ഥ കണക്കിലെടുത്ത് വീട് നിര്‍മ്മിച്ചു നല്‍കാന്‍ സഹപ്രവര്‍ത്തകര്‍ തീരുമാനിച്ചത്.രണ്ട് മുറി അടുക്കള വരാന്ത അടങ്ങുന്ന കോണ്‍ക്രീറ്റ് വീടാണ് നല്‍കുന്നത്.വീടിന്റെ താക്കോല്‍ദാനം ആഗസ്റ്റ് ഒന്നിന് രാവിലെ ഒന്‍പതിന് വടുതല ജംഗ്ഷന് കിഴക്ക് പാട്ടത്തില്‍ പുരയിടത്തില്‍ നടക്കുന്ന യോഗത്തില്‍ വെച്ച് നടത്തും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി താക്കോല്‍ദാനം നിര്‍വഹിക്കും, മണ്ഡലം പ്രസിഡന്റ് ഇ.കെ.കുഞ്ഞപ്പന്‍ അദ്ധ്യക്ഷത വഹിക്കും.കെ.സി വേണുഗോപാല്‍ എം.പി, മുന്‍ ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് മണ്ഡലം കമ്മറ്റി ഭാരവാഹികളായ ഇ.കെ.കുഞ്ഞപ്പന്‍, എന്‍.എം.ബഷീര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."