HOME
DETAILS

പുറത്തുവന്നത് ഇസ്‌ലാം വിരുദ്ധത സംഘ്പരിവാറിന്റെ ഭാഷയില്‍ സി.പി.എം ജില്ലാ സെക്രട്ടറി

  
backup
November 20 2019 | 05:11 AM

%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%82-%e0%b4%b5%e0%b4%bf

 

ഇ.പി മുഹമ്മദ്
കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവനയില്‍ നിറഞ്ഞുനില്‍ക്കുന്നത് സംഘ്പരിവാറിന്റെ അതേശൈലിയിലുള്ള ഇസ്‌ലാം വിരുദ്ധത. പാര്‍ട്ടി പ്രവര്‍ത്തകരായ രണ്ട് ചെറുപ്പക്കാരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സി.പി.എമ്മിനുള്ളില്‍ ഉടലെടുത്ത അമര്‍ഷം കനക്കുന്നതിനിടെയാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്‌ലിം തീവ്രവാദികളാണെന്ന് പി. മോഹനന്‍ പ്രസംഗിച്ചത്.
മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത് മുസ്‌ലിം തീവ്രവാദികളെന്ന് വളരെ ലാഘവത്തോടെയാണ് പ്രസ്താവിച്ചത്. മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഏത് സംഘടനയാണെന്നോ ഇവരുടെ ആശയമെന്താണെന്നോ എന്നൊന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
നവംബര്‍ ഒന്നിന് അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും അറസ്റ്റ് ചെയ്തപ്പോള്‍ ഇവര്‍ക്ക് മുസ്‌ലിം തീവ്രവാദ ബന്ധമുണ്ടെന്ന് ആദ്യം ആരോപിച്ചത് ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി കെ. സുരേന്ദ്രനാണ്. അറസ്റ്റിലായ രണ്ടുപേരും മുസ്‌ലിം പേരുകാരാണെന്നതാണ് സുരേന്ദ്രനെ ഇത്തരമൊരു പ്രസ്താവനയ്ക്ക് പ്രേരിപ്പിച്ചത്.
എന്നാല്‍ അറസ്റ്റിലായവരില്‍ അലന്‍ ഷുഹൈബിന്റെ കുടുംബം മതരഹിത ജീവിതം നയിക്കുന്നവരാണെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ സി.പി.എം തന്നെ ഇതിനെ പ്രതിരോധിച്ചു.
എന്നാല്‍ സംഘ്പരിവാര്‍ ഭാഷ കടമെടുത്തുള്ള പി. മോഹനന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്നലെ ആദ്യം രംഗത്തുവന്നത് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ്. സുരേന്ദ്രന്റെ ആരോപണത്തെ വൈകിയെങ്കിലും സി.പി.എമ്മും ശരിവയ്ക്കുന്ന തരത്തിലാണ് മോഹനന്റെ പരാമര്‍ശം.
ഹിന്ദുത്വ വാദികള്‍ക്കും സി.പി.എമ്മിനും ഇക്കാര്യത്തില്‍ ഒരേ നയവും നിലപാടുമാണെന്ന വാദത്തെ ബലപ്പെടുത്തുന്നതാണ് ഇതെല്ലാം.
സംഘ്പരിവാര്‍ നയത്തോട് ചേര്‍ന്നുനില്‍ക്കുന്ന പ്രസ്താവന ആയതുകൊണ്ടാണ് ഇതിനെ പിന്തുണച്ച് ബി.ജെ.പി നേതാക്കളെല്ലാം ഒരേസ്വരത്തില്‍ രംഗത്തുവന്നതും. സംഘ്പരിവാര്‍ പ്രചാരണത്തിന്റെ മെഗാഫോണായി സി.പി.എം ജില്ലാ സെക്രട്ടറിയും മാറിയിരിക്കുകയാണെന്ന ആക്ഷേപത്തില്‍നിന്ന് എളുപ്പത്തില്‍ പാര്‍ട്ടിക്ക് രക്ഷപ്പെടാനാവില്ല.
പാര്‍ട്ടി പ്രതിസന്ധിയിലാകുമ്പോഴൊക്കെ രാഷ്ട്രീയ നേട്ടത്തിനായി മുസ്‌ലിം വിരുദ്ധ നിലപാടുകളിലൂടെ സംഘ്പരിവാറിനെ തോല്‍പ്പിക്കുന്ന സമീപനം ഇതിന് മുന്‍പും സി.പി.എം സ്വീകരിച്ചിട്ടുണ്ട്.
രണ്ടുവര്‍ഷം മുന്‍പ് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഗെയില്‍ വിരുദ്ധ സമരം ശക്തമായപ്പോഴും ഇതേരീതിയില്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളുമായി സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തുവന്നിരുന്നു.
അന്ന് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിലെ 'ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തില്‍നിന്ന് ജനങ്ങളെ ഇളക്കിവിടുന്നു' എന്ന പരാമര്‍ശം ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
എറണാകുളം മഹാരാജാസ് കോളജില്‍ അഭിമന്യു എന്ന വിദ്യാര്‍ഥി കൊല്ലപ്പെട്ടപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരായി ഉയര്‍ന്ന പ്രതിഷേധം പിന്നീട് തികഞ്ഞ മുസ്‌ലിം വിരുദ്ധ പ്രചാരണത്തിലാണ് എത്തിച്ചേര്‍ന്നത്.
ഇരുപതുവര്‍ഷം കൊണ്ട് കേരളത്തെ ഇസ്‌ലാമിക രാജ്യമാക്കി മാറ്റുമെന്ന വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയും മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് പരീക്ഷയില്‍ ജയിക്കുന്നതെന്ന മറ്റൊരു പരാമര്‍ശവും ഇപ്പോഴത്തെ പ്രസ്താവനയോട് കൂട്ടിവായിക്കേണ്ടതാണ്. മാവോയിസ്റ്റ് വേട്ടയുടെ മറവിലെ ഭരണകൂട ഭീകരതയിലും കരിനിയമ പ്രയോഗത്തിലും പ്രതിസന്ധിയിലായ സി.പി.എം രക്ഷപ്പെടാനുള്ള തന്ത്രം എന്ന നിലയ്ക്കാണ് മുസ്‌ലിം തീവ്രവാദ ആരോപണം ഉന്നയിച്ചതെന്ന ആക്ഷേപം ശക്തമാണ്.
മോഹനന്റെ പ്രസ്താവനക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ക്കൊപ്പം മുസ്‌ലിം സംഘടനകളും സാംസ്‌കാരിക പ്രവര്‍ത്തകരും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. സംഘ്പരിവാര്‍ ഭാഷ കടമെടുത്തുള്ള പ്രസ്താവന പാര്‍ട്ടിയിലെ ന്യൂനപക്ഷ വിഭാഗങ്ങളിലും കടുത്ത അങ്കലാപ്പുണ്ടാക്കി.
സി.പി.എം പ്രതിനിധാനം ചെയ്യുന്ന ഇടതുപ്രത്യയശാസ്ത്ര അടിത്തറയില്‍ നിന്നുതന്നെയാണ് ഇന്ത്യയില്‍ മാവോവാദം പോലുള്ള ആശയങ്ങള്‍ വളര്‍ന്നു വികസിച്ചിട്ടുള്ളതെന്നും ഈ യാഥാര്‍ഥ്യം വിസ്മരിച്ചാണ് സി.പി.എം മാവോയിസത്തെ എതിര്‍ക്കുന്നതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
സ്വന്തം പ്രവര്‍ത്തകര്‍ മാവോവാദത്തിലേക്ക് പോയിട്ടുണ്ടെങ്കില്‍ അത് ചെറുക്കാനുള്ള ബാധ്യത സി.പി.എമ്മിന് തന്നെയാണുള്ളത്.
മാവോവാദവുമായി ബന്ധപ്പെട്ട ആശയവ്യതിയാനം സ്വന്തം അണികള്‍ക്ക് ബോധ്യപ്പെടുത്തുന്നതിനു പകരം, മുസ്‌ലിം തീവ്രവാദം ഉന്നയിച്ച് യഥാര്‍ഥ വിഷയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുകയാണെന്നും ആക്ഷേപമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  13 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  16 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  37 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  an hour ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago