വ്യവസായ പാര്‍ക്കുകളില്‍ സോളാര്‍ വൈദ്യുതി ഉല്പാദിപ്പിക്കും
തിരുവനന്തപുരം: വ്യവസായ പാര്‍ക്കുകളില്‍ സോളാര്‍ വൈദ്യുതി ഉല്പാദിപ്പിക്കാന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ. പി ജയരാജന് നിയമസഭയില്‍ അറിയിച്ചു. സംരംഭകരുടെ ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്ക് കൈമാറുമെന്നും ഇതിലൂടെ അധികവരുമാനവും ലഭിക്കും. സ്വകാര്യ വ്യവസായ പാര്‍ക്കുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഗ്രാമങ്ങളില്‍ 25 ഏക്കറും നഗരങ്ങളില്‍ 15 ഏക്കറും വരെയുള്ള സ്വകാര്യ പാര്‍ക്കുകള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കും. ഓരോ പാര്‍ക്കുകളിലേയും അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംരംഭകരുടേതായ കൂട്ടായ്മ രൂപീകരിക്കും. ചെറുകിട സംരംഭകരുടെ ഉല്പന്നങ്ങള്ക്ക് കൂടുതല്‍ വിപണന സാധ്യത ഒരുക്കും. ഇതിനായി പ്രത്യേക ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സംവിധാനം ഒരുക്കും. കാര്‍ഷിക വിഭവങ്ങള്‍ ഉപയോഗിച്ച് പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."