HOME
DETAILS

ജില്ലാ വികസന സമിതി യോഗം:ജലസംരക്ഷണത്തിന് പദ്ധതികള്‍ വേണമെന്ന് ആവശ്യം

  
backup
July 29 2017 | 19:07 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%af%e0%b5%8b%e0%b4%97%e0%b4%82%e0%b4%9c

കൊല്ലം: മഴയുടെ ലഭ്യതക്കുറവുമൂലമുള്ള പ്രത്യാഘാതങ്ങള്‍ മറികടക്കുന്നതിന് പ്രായോഗിക ജലസംരക്ഷണ പദ്ധതികള്‍ വേണമെന്ന് ജില്ലാ വികസന സമിതി. ജില്ലാ കലക്ടര്‍ ഡോ.ടി. മിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ നടന്ന  യോഗത്തില്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എയാണ് വിഷയം അവതരിപ്പിച്ചത്.
ജില്ലയിലെ കല്ലട, ഇത്തിക്കര, പള്ളിക്കല്‍, അച്ചന്‍കോവില്‍ ആറുകളില്‍ നിശ്ചിത അകലത്തില്‍ തടയണകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചതായി ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു. നദികളില്‍ സംഭരിക്കപ്പെടുന്ന ജലം ഒഴുകി നഷ്ടമാകുന്നത് തടയുന്നതിനും പ്രദേശങ്ങളിലെ ജലവിതാനം ഉയര്‍ത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി തോടുകളിലും സമാനമായി തടയണകള്‍ നിര്‍മിക്കുന്നതിനായി ചെറുകിട ജലസേചനവിഭാഗവും പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കുന്നത്തൂര്‍ താലൂക്ക് ആശുപത്രി കെട്ടിടം നിര്‍മാണത്തിന്റെ അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തും റോഡിന്റെ വശങ്ങളിലും അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ കഴിഞ്ഞ  ജില്ലാ വികസന സമിതിയില്‍ ഉന്നയിച്ച ആവശ്യം പരിഗണിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് സോഷ്യല്‍ ഫോറസ്ട്രി, പൊതുമരാമത്ത് (നിരത്ത് വിഭാഗം) ഉദ്യോഗസ്ഥര്‍ അറിയിച്ചു.   
ശാസ്താംകോട്ട-പുത്തൂര്‍, കാരാളിമുക്ക്-ശാസ്താംകോട്ട, കരുനാഗപ്പള്ളി-ശാസ്താംകോട്ട തുടങ്ങിയ പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടി വേണമെന്ന് എന്‍. വിജയന്‍പിള്ള എം.എല്‍.എ ആവശ്യപ്പെട്ടു.
ശങ്കരമംഗംലം ഇടപ്പള്ളിക്കോട്ട, കുറ്റിവട്ടം, കൊറ്റന്‍കുളങ്ങര തുടങ്ങിയ മേഖലകളില്‍ റോഡിലെ ട്രാഫിക് സിഗ്‌നലുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും തെക്കുംഭാഗം, തേവലക്കര, ചവറ മേഖലകളില്‍ തുടര്‍ച്ചയായി വൈദ്യുതി വിതരണം തടസപ്പെടുന്നത് പരിഹരിക്കണമന്നും അദ്ദേഹം നിര്‍ദേശിച്ചു.
ജി എസ് ടി നിലവില്‍ വന്നതിന് ശേഷം നിര്‍മാണ മേഖലയില്‍ ഉടലെടുത്തിട്ടുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ പറഞ്ഞു.
ജില്ലയിലെ എല്ലാ ഓഫിസുകളിലെയും എല്‍.ഡി ക്ലാര്‍ക്ക് തസ്തികയിലെ ഒഴിവുകള്‍ അതത് ഓഫിസര്‍മാര്‍ കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി ഏബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു.ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ പങ്കെടുത്തു.

.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  3 months ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  3 months ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

പോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'

National
  •  3 months ago
No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  3 months ago