HOME
DETAILS

എസ്.വൈ.എസ് റബീഅ് കാംപയിന്‍: ജില്ലാ സെമിനാറുകള്‍ക്ക് തുടക്കം

  
backup
November 29 2018 | 18:11 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b1%e0%b4%ac%e0%b5%80%e0%b4%85%e0%b5%8d-%e0%b4%95%e0%b4%be%e0%b4%82%e0%b4%aa%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d-8

 

മലപ്പുറം: 'മുഹമ്മദ് നബി (സ) അനുപമ വ്യക്തിത്വം' എന്ന പ്രമേയവുമായി സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന റബീഅ് കാംപയിനിന്റെ ഭാഗമായി ജില്ലാ സെമിനാറുകള്‍ക്കു തുടക്കം. വ്യാഴാഴ്ച തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ നടന്ന മലപ്പുറം ജില്ലാ സെമിനാര്‍ എം.പി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു.
സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. അബ്ദുസമദ് പൂക്കോട്ടൂര്‍, ആസിഫ് ദാരിമി പുളിക്കല്‍, സി.കെ ഹിദായത്തുല്ലാഹ്, കാടാമ്പുഴ മൂസ ഹാജി സംസാരിച്ചു. ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് മോഡറേറ്ററായി.
വയനാട് ജില്ലാ സെമിനാര്‍ ശനിയാഴ്ച വെങ്ങപ്പള്ളി റെയിന്‍ബോ ഓഡിറ്റോറിയത്തില്‍ സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇബ്‌റാഹീം ഫൈസി പേരാല്‍ അധ്യക്ഷനാകും.
ഷൗക്കത്തലി മൗലവി വെള്ളമുണ്ട, ഫഖ്‌റുദ്ദീന്‍ പൂക്കോയ തങ്ങള്‍, ഡോ. നജ്മുദ്ദീന്‍, മൊയ്തീന്‍ കുട്ടി യമാനി സംസാരിക്കും. ഡിസംബര്‍ രണ്ടിന് തൊടുപുഴ മുത്തകോണം ഖാദര്‍ പാഷ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഇടുക്കി ജില്ലാ സെമിനാര്‍ കെ.ഇ മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. കബീര്‍ റഷാദി അധ്യക്ഷനാവും. ഹാഫിള് സജീര്‍ ഫൈസി എറണാകുളം, ഹനീഫ് കാശിഫി, ജലീല്‍ ഫൈസി തൊടുപുഴ, ശിഹാബുദ്ദീന്‍ വാഫി സംസാരിക്കും.
അഞ്ചിന് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന കോഴിക്കോട് ജില്ലാ സെമിനാര്‍ നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സി.എച്ച് മഹ്മൂദ് സഅ്ദി അധ്യക്ഷനാകും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ അശ്‌റഫി കക്കുപ്പടി, നാസര്‍ ഫൈസി കൂടത്തായി സംസാരിക്കും.
എറണാകുളം ജില്ലാ സെമിനാര്‍ രണ്ടിനു വൈകിട്ടു മൂന്നിന് കളമശ്ശേരി ഇസ്്‌ലാമിക് സെന്ററിലും പാലക്കാട് ജില്ലാ സെമിനാര്‍ ഏഴിന് മണ്ണാര്‍ക്കാട് ഇസ്്‌ലാമിക് സെന്ററിലും നടക്കും. എട്ടിന് വേങ്ങാട്ട് നടക്കുന്ന കണ്ണൂര്‍ ജില്ലാ സെമിനാര്‍ അബ്ദുറഹ്്മാന്‍ കല്ലായി ഉദ്ഘാടനം ചെയ്യും. മലയമ്മ അബൂബക്കര്‍ ബാഖവി അധ്യക്ഷനാകും. നാസര്‍ ഫൈസി കൂടത്തായി, ഉമര്‍ നദ്‌വി തോട്ടിക്കല്‍ സംസാരിക്കും. കാസര്‍കോട് ജില്ലാ സെമിനാര്‍ ഡിസംബര്‍ ഒന്നിന് ചീമേനി പോത്താംകണ്ടത്ത് നടക്കും. പൂക്കോയ തങ്ങള്‍ ചന്തേര ഉദ്ഘാടനം ചെയ്യും. ആശിഖ് നിസാമി വിഷയമവതരിപ്പിക്കും.
കാംപയിന്‍ സമ്പൂര്‍ണ സമാപനം ഡിസംബര്‍ ഒന്‍പതിന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നടക്കും. സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ആമില വിഖായ പരേഡും റാലിയും വൈകിട്ട് നാലിന് പാളയം രക്തസാക്ഷി മണ്ഡപ പരിസരത്തുനിന്ന് ആരംഭിക്കും. സംസ്ഥാന ഭാരവാഹികള്‍ നേതൃത്വം നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  9 days ago
No Image

തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Kerala
  •  9 days ago
No Image

രാഹുല്‍ ഗാന്ധി നാളെ സംഭലിലേക്ക്; വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും

National
  •  9 days ago
No Image

നവീന്‍ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടര്‍ക്കും ടി.വി പ്രശാന്തിനും കോടതി നോട്ടിസ്

Kerala
  •  9 days ago
No Image

കളര്‍കോട് അപകടം; റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ല; വാഹന ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകും

Kerala
  •  9 days ago
No Image

കുവൈത്ത്; നിര്‍മാണ സ്ഥലത്തെ അപകടം; തൊഴിലാളി മരിച്ചു 

Kuwait
  •  9 days ago
No Image

അധികാരത്തിലേറും മുന്‍പ് മുഴുവന്‍ ബന്ദികളേയും വിട്ടയച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  9 days ago
No Image

'മുനമ്പം: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്' കേരള വഖഫ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍

Kerala
  •  9 days ago
No Image

കളര്‍കോട് അപകടം: ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടി: ആലപ്പുഴ ആര്‍.ടി.ഒ

Kerala
  •  9 days ago
No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  9 days ago