മിഠായി പദ്ധതി വ്യാപിപ്പിക്കും: മന്ത്രി ശൈലജ
തിരുവനന്തപുരം: സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷന് നടപ്പാക്കുന്ന മിഠായി പദ്ധതി സംസ്ഥാനവ്യാപകമാക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന മിഠായി കുട്ടിക്കൂട്ടം ഒത്തുകൂടലിന്റെയും ഇന്‍സുലിന്‍ പമ്പ് വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനായി മിഠായി സാറ്റലൈറ്റ് സെന്ററുകള്‍ ആരംഭിക്കും.
നിലവില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലാണ് മിഠായി സെന്ററുകളുള്ളത്. ഇത് കണ്ണൂര്‍, എറണാകുളം മെഡിക്കല്‍ കോളജുകളിലും കൊട്ടാരക്കര, തൊടുപുഴ, കോഴഞ്ചേരി, പെരിന്തല്‍മണ്ണ, കല്‍പ്പറ്റ, കഞ്ഞങ്ങാട് ജില്ലാ ആശുപത്രികളിലും പാലക്കാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളിലും നടപ്പാക്കും.
പ്രമേഹത്തിന്റെ പിടിയില്‍പ്പെട്ട് വലഞ്ഞ നിരവധി കുട്ടികള്‍ക്കാണ് സര്‍ക്കാരിന്റെ മിഠായി പദ്ധതി ആശ്വാസമായതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."